Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മതത്വത്തിന്റെ അര്‍ഥം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 23, 2019, 04:27 am IST
inSamskriti

ശ്ലോകം 13

അര്‍ത്ഥസ്യ നിശ്ചയോ ദൃഷ്ടോ

വിചാരേണ ഹിതോക്തിതഃ

ന സ്‌നാനേന ന ദാനേന 

പ്രാണായാമ ശതേന വാ

സദ്ഗുരുവിന്റെ ഉപദേശങ്ങളെ വേണ്ട വിധത്തില്‍ വിചാരം ചെയ്താല്‍ മാത്രമേ ആത്മതത്വത്തിന്റെ ശരിയായ അര്‍ത്ഥത്തെ നിശ്ചയിച്ച് ഉറപ്പിച്ച് അനുഭവമാക്കാന്‍ കഴിയൂ. തീര്‍ത്ഥസ്‌നാനം, ദാനം, പ്രാണായാമം എന്നിവ കൊണ്ടൊന്നും ആത്മജ്ഞാനം ഉണ്ടാകില്ല.

പുറമെ ചെയ്യുന്ന കര്‍മ്മങ്ങളെ കൊണ്ടൊന്നും ആത്മജ്ഞാനത്തെ നേടാനാകില്ല. അവ സാധനകളായിരിക്കാം. അല്ലെങ്കില്‍ സാധനയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപ്പെടുന്നവയാകാം. തീര്‍ത്ഥസ്‌നാനം, ദാനം, പ്രാണായാമം മുതലായവ ബഹിരംഗ സാധനകളാണ്. എന്നു പറഞ്ഞാല്‍ ബാഹ്യമായ അനുഷ്ഠാനങ്ങളാണ്.

 ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരേയും നേരിട്ട് ആത്മതത്വത്തിലേക്ക് ത്തിക്കുന്നില്ല. ഇതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവയെല്ലാം ആദ്ധ്യാത്മിക സാധനയുടെ പുരോഗതിയ്‌ക്ക് സഹായകളാണ്.ഇവ പ്രാരംഭ പാഠങ്ങളാണെന്ന് ഓര്‍മ്മ വേണം. ലോവര്‍ െ്രെപമറി ക്ലാസ്സുകളിലും മറ്റും പഠിപ്പിക്കുന്ന രീതിയല്ല ഉന്നത വിദ്യാഭ്യാസത്തില്‍. കോളേജിലും മറ്റും പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും വേറെ ഒരു തലത്തിലോ നിലവാരത്തിലോ ആണ്. 

ആദ്ധ്യാത്മിക സാധനയുടെ പ്രാഥമിക ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന സാധകനെ അവിടെ നിന്ന് ഉയര്‍ത്തണം. ഗുരു ഉപദേശത്തിലൂടെ വേദാന്ത വിദ്യാര്‍ത്ഥിയെ മഹത്തായ അന്തരംഗ സാധനകളിലൂടെ ആത്മതത്വത്തിലേക്ക് ഉയര്‍ത്തണം. മനന,നിദിധ്യാസനങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. അതുകൊണ്ടാണ് സ്‌നാനം, ദാനം, പ്രാണായാമം എന്നിവയെ തള്ളിപ്പറയുന്നത്. ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇവയുടെ ആവശ്യമില്ല. നിരന്തരമായ ആത്മവിചാരമാണ് വേദാന്തത്തിലെ പ്രധാന സാധന. ആത്മവിചാരം ചെയ്യാന്‍ വേണ്ടി മാത്രമാണ് മറ്റുള്ളവയെ വേണ്ടെന്ന് ഉപദേശിക്കുന്നത്. ആത്മസാക്ഷാത്കാരം നേടാന്‍ യത്‌നിക്കുന്ന ആദ്ധ്യാത്മിക സാധകന് ഇത്തരത്തില്‍ വേണ്ടതായ ഹിതകരമായ ഉപദേശത്തെയാണ് സദ്ഗുരു നല്‍കുക.

6. ആത്മവിദ്യാധികാരി

അടുത്ത നാല് ശ്ലോകങ്ങളിലായി ആത്മവിദ്യയ്‌ക്ക് ആരാണ് അധികാരി എന്ന് വിവരിക്കുന്നു.

ശ്ലോകം 14

അധികാരിണമാശാസ്‌തേ 

ഫലസിദ്ധിര്‍ വിശേഷതഃ

ഉപായാ ദേശകാലാദ്യാഃ 

സന്ത്യസ്മിന്‍ സഹകാരിണഃ

ആദ്ധ്യാത്മിക സാധനയിലെ ഫലസിദ്ധി പ്രധാനമായും സാധകന്റെ യോഗ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ദേശം, കാലം മുതലായവക്കെല്ലാം പങ്കുണ്ടെങ്കിലും അവയെല്ലാം സഹകാരി കാരണങ്ങള്‍ മാത്രമാണ്.

ഓരോ സാധകന്റെയും യോഗ്യതയനുസരിച്ചാണ് ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യം നേടാനാകുക.ഗുരു ഉപദേശമനുസരിച്ച് സ്വയം പരിശോധന നടത്താനും സാധനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു കുതിയ്‌ക്കാനും കരുത്തും വിവേകവുമുള്ളവര്‍ക്ക്  എളുപ്പമാകും.ഇത് മറ്റ് സാധകരെ വിലയിരുത്താനോ അളക്കാനോ വേണ്ടിയാകരുത്. ഓരോ സാധകരും ആത്മപരിശോധന നടത്താന്‍ വേണ്ടിയാണ്.

 ദേശം, കാലം തുടങ്ങിയവ നമ്മെ സാധനയില്‍ സഹായിക്കുന്ന, ഒപ്പം നില്‍ക്കുന്ന സഹകാരി കാരണങ്ങളാണ്. ഇവ അനുകൂലമോ പ്രതികൂലമോ ആകട്ടെ, ലക്ഷ്യം നേടാനുള്ള താല്പര്യവും തീവ്രതയും സാധകന് എത്രകണ്ട് ഉണ്ട് എന്നുള്ളതാണ് മുഖ്യം.

 വൈദ്യുതോപകരണങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുമ്പോഴോ വാഹനങ്ങള്‍ ഓടിക്കുമ്പോഴോ അവയെ വേണ്ടവിധം ഉപയോഗിക്കാനോ അവയുടെ ഉള്ളിലെ പ്രവര്‍ത്തനത്തെ അറിയാനോ കഴിയാത്തയാള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. ചിലപ്പോള്‍  അവ തീരെ പ്രവര്‍ത്തിച്ചെന്നും വരില്ല. അതുപോലെ നമ്മുടെ ആന്തരിക ഉപകരണങ്ങളായ മനോബുദ്ധികളെ വേണ്ട വിധം ഉപയോഗിക്കാനാവണം. ഇതില്‍ സാധകന്‍ എത്രത്തോളം യോഗ്യതയുള്ളയാളാണ് എന്നതിനനസരിച്ചിരിക്കും അധികാരിത്വം. സ്വയം ശരിപ്പെടുത്താതെ അനുകൂലമായ കാലവും ദേശവും കേമനായ ഗുരുവിനേയും കാത്തിരിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരും. യഥാര്‍ത്ഥ ഫലം കിട്ടുകയുമില്ല.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.