Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസ്തവമായ ആധാരത്തെ അറിയുക

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 22, 2019, 06:50 am IST
inSamskriti

ശ്ലോകം 12

സമ്യഗ് വിചാരത: .സിദ്ധാ രജ്ജൂതത്ത്വാവധാരണാ ഭ്രാന്ത്രേ്യാദിതമഹാസര്‍പ്പ ഭവദു:ഖവിനാശിനീ

കയറ് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതുമൂലമുണ്ടായ ഭയവും ദു:ഖവും ശരിയായ വിചാരത്തിലൂടെ അത് കയറാണെന്ന് ബോധ്യമാകുമ്പോള്‍ ഇല്ലാതാകും. വേദാന്തത്തിലെ വളരെ പ്രസിദ്ധമായ രജ്ജുസര്‍പ്പ ദൃഷ്ടാന്തമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അരണ്ട വെളിച്ചത്തില്‍ കയറിന്റെ കഷ്ണം വഴിയില്‍ കിടക്കുന്നതു കണ്ട് സര്‍പ്പമാണെന്ന് തെറ്റിദ്ധരിക്കുന്നു. അതുമൂലം ഭയവും ദു:ഖവും അനുഭവിക്കുന്നു. എന്നാല്‍ അത് കയറാണ് എന്ന് മനസ്സിലാകുമ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ ഭ്രമങ്ങളും വിട്ടകലുന്നു.?

കര്‍മ്മത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനാകില്ല എന്നതിനേയും സമ്യക് വിചാരത്തിലൂടെ അതെങ്ങനെ സാധിക്കുന്നു എന്നതിനേയും വ്യക്തമാക്കാനാണ് കയറും പാമ്പും ഉദാഹരണത്തെ ഇവിടെവിവരിക്കുന്നത്. അറിവില്ലായ്‌മ മൂലം യഥാര്‍ത്ഥ വസ്തുവിനെ തിരിച്ചറിയാതിരിക്കുകയും അതിനെ മറ്റൊന്നായി  കണ്ട് വിഷമങ്ങള്‍ ഉണ്ടാകുന്നതുമാണ് ഇതിലൂടെ പറയുന്നത്. വാസ്തവത്തിലുള്ളത് ആത്മവസ്തുവാണ് പക്ഷേ അറിവില്ലായ്‌മ മൂലം അതിനെ അറിയാന്‍ കഴിയാതിരിക്കുകയും പലതരത്തിലുള്ള നാമരൂപങ്ങളുടെ ഭ്രാന്തി ഉണ്ടാകുകയും ചെയ്യും. വാസ്തവമായ ആധാര വസ്തുവിനെ അറിയുമ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും നീങ്ങുകയും ചെയ്യും.

 കയറിനെ കാണാതെ അത് പാമ്പാണെന്ന് കരുതുന്നവര്‍ക്ക് ചിലപ്പോള്‍ പാമ്പ് കടിച്ചതായി തോന്നിയേക്കാം. വിഷം തീണ്ടിയാലുണ്ടാകുന്നതായ ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളും വരെ അവര്‍ കാണിച്ചേക്കാം. എന്നാല്‍ അത് കയറാണ് പാമ്പല്ല എന്ന്  അറിയാവുന്നയാള്‍ ബോധ്യപ്പെടുത്തി കൊടുക്കുമ്പോള്‍ അനാവശ്യമായി വന്നുപ്പെട്ട ആ അവസ്ഥയ്‌ക്ക് ഏറെക്കുറെ സമാധാനമാകും. എങ്കിലും പൂര്‍ണ്ണമായി ബോധിക്കണമെങ്കില്‍ താന്‍ തന്നെ നേരിട്ട് കണ്ട് അത് അത് പാമ്പല്ല കയറാണ് എന്ന് ഉറപ്പ് വരുത്തേണ്ടി വരും. നീണ്ടു നിവര്‍ന്നോ, ചുരുണ്ടുകൂടിയോ, പത്തി വിടര്‍ത്തിയോ ഒക്കെ താന്‍ കണ്ട പാമ്പ് വാസ്തവത്തില്‍ വെറും കയറിന്റെ ഒരു കഷ്ണം മാത്രമെന്ന് നല്ല വെളിച്ചത്തില്‍ തിരിച്ചറിയുമ്പോള്‍ സകല പേടിയും പമ്പ കടക്കും. പിന്നെ കയര്‍ കഷ്ണത്തിന് അയാളെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും കയര്‍ അല്ല പേടിപ്പിച്ചത്; അയാളിലുണ്ടായ ഭ്രാന്തിയാണ് പലതും തെറ്റായി തോന്നിപ്പിച്ചത്.

എന്നാല്‍ ഇരുട്ടില്‍ വച്ച് തന്നെ ആ ഇല്ലാത്ത പാമ്പിനെ അടിച്ചു കൊല്ലാന്‍ നോക്കിയാലും കയര്‍ കത്തിച്ചു കളഞ്ഞാലും വിഭ്രാന്തിയില്‍ പെട്ടയാള്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാനാകില്ല. പാമ്പ് തന്നെയാണ് കടിച്ചതെന്ന് കരുതുകയും അതിന്റെ വേദനയും ഭയവും ഒക്കെ പ്രകടമാക്കുകയും ചെയ്യും. കണ്ടതോ, കടിച്ചതോ ( തോന്നിച്ചതോ) പാമ്പല്ല എന്നും അത് വെറും കയര്‍ കഷ്ണമാണെന്നും ബോധ്യപ്പെടും വരെ എല്ലാ ഭ്രമവും നിലനില്‍ക്കും.

 ഒരുപാട് കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ വാസ്തവം ഉറയ്‌ക്കില്ല. അത് സ്വയം വിചാരം ചെയ്ത് ഉറപ്പിക്കേണ്ടതാണ്.കയര്‍ കഷ്ണം തല്ലിച്ചതയ്‌ക്കുന്നതോ ചുട്ടുകരിക്കുന്നതോ ഒന്നും പരിഹാരമല്ല. അവിടെ വേണ്ടത് വെളിച്ചമാണ്. വെട്ടത്തിന്റെ വെളിച്ചത്തില്‍ പാമ്പിനേയും കയറിനേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ല. അപ്പോള്‍ ഇതാണ് തന്നെ പേടിപ്പിച്ചതും കടിച്ചതും എന്ന് വളരെ എളുപ്പം ബോധ്യപ്പെടും.

ഇതുപോലെ എത്രകാലം കര്‍മ്മം അനുഷ്ഠിച്ചാലും ആത്മസാക്ഷാത്കാര അനുഭൂതി ഉണ്ടാകില്ല. അതിന് വിവേക വിചാരം തന്നെ വേണം. പരമാര്‍ത്ഥ തത്ത്വത്തെ അറിയാത്തതിനാലും അതിനെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് നാം സംസാരദു:ഖങ്ങള്‍ അനുഭവിക്കുന്നത്. അറിവില്ലായ്‌മയെ അജ്ഞാനം എന്നും വേറൊന്നായി കരുതുന്നതിനെ അന്യഥാ ജ്ഞാനമെന്നും പറയുന്നു. ശരിയായ വിചാരം കൊണ്ട് ഇവ രണ്ടിനേയും നിശ്ശേഷം നീക്കാനാവും. കയര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പാമ്പ് ആണെന്ന് കരുതിയപ്പോഴും അതിന് മുമ്പും പിമ്പും. ആത്മ വസ്തു മാത്രമേയുള്ളൂ എല്ലായ്‌പ്പോഴും. ഇക്കാണാകുന്ന നാമരൂപങ്ങള്‍ എല്ലാം ഭ്രാന്തിയാണ്. ആത്മ വസ്തുവിനെ വിചാരം ചെയ്ത് അറിയുമ്പോള്‍ ഇവയ്‌ക്കൊന്നും നിലനില്‍പ്പില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.