ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പ്രതീക്ഷകളുടെ ഭാരമില്ലാതെ കളിക്കാന്‍ വിടണമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. അനാവശ്യ ഭാരങ്ങളും ചുമലിലേന്തിയാണ് പന്ത് കളിക്കുന്നത്. ഇത് ഒഴിവാക്കി പന്തിനെ വെറുതെ വിടണമെന്നും ലാറ പറഞ്ഞു.
21 വയസുള്ളപ്പോള്‍ തനിക്ക് ഇത്രയും സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടില്ല. പ്ലേയിംഗ് ഇലവനിലേക്ക് പോലും എത്തിയിരുന്നില്ല. രാജ്യാന്തര ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി ഒരുങ്ങി സര്‍ വിവ് റിച്ചാര്‍ഡ്സിന്റെ ബൂട്ടും തുടച്ച് ബെഞ്ചിലിരിക്കുകയായിരുന്നു. പന്തിന് മുന്‍പില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ എന്നത് പോലെ സാഹചര്യം സൃഷ്ടിക്കരുത്. സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ താരത്തെ അനുവദിക്കണം.
എപ്പോള്‍ വിരമിക്കണമെന്ന് ധോണിക്കറിയാം. ധോനിയുടെ കാര്യത്തില്‍ ബിസിസിഐയ്‌ക്കും സെലക്ടര്‍മാര്‍ക്കും വ്യക്തതയുണ്ടാവും. ഇന്ത്യന്‍ ടീമിന് മഹത്തായ സംഭാവനകള്‍ നല്‍കിയ താരമാണ് ധോണി. ഏത് ടീമിന് വേണ്ടി കളിച്ചാലും ധോനി ആ ടീമിന് ഒരു മുതല്‍ക്കൂട്ടാണെന്നും ലാറ വ്യക്തമാക്കി.
















