കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ കോഴിക്കോട് ഹെഡ്പോസ്റ്റ് ഓഫീസിനു നേരെ അക്രമം. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്ത പ്രതിഷേധമാണ് അക്രമാസക്തമായത്. മാനാഞ്ചിറയിലെ ഹെഡ് പോസ്റ്റ് ഓഫീസിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. മതില്‍ ചാടിക്കടന്ന് ഓഫീസ് കോംമ്പൗണ്ടിനകത്ത് കയറിയ പ്രതിഷേധക്കാര്‍ ഓഫീസിനകത്ത് തള്ളി കയറാനും ശ്രമിച്ചു. പോസ്റ്റ് ഓഫീസ് അക്രമിക്കാന്‍ നേതൃത്വം നല്‍കിയ ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്ക് ഉള്‍പ്പെടെയുള്ള പോലീസ് അറസ്റ്റു ചെയ്തു.
തുടര്‍ന്ന് ഇവരെ ജയിലിലേക്ക് മാറ്റി. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ റോഡ് കോണ്‍ഗ്രസ്സുകാര്‍ മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു.
















