Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാമന അജ്ഞാനത്തിന്റെ സന്തതി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 20, 2019, 06:39 am IST
inSamskriti

ശ്ലോകം  10

സന്ന്യസ്യ സര്‍വകര്‍മ്മാണി ഭവബന്ധ വിമുക്തയേ യത്യതാം പണ്ഡിതൈര്‍ധീരൈഃ ആത്മാഭ്യാസ ഉപസ്ഥിതൈഃ

പണ്ഡിതന്മാരും ധീരന്‍മാരുമായവര്‍ എല്ലാ കര്‍മ്മങ്ങളേയും വെടിഞ്ഞ് ആത്മാഭ്യാസത്തില്‍ ഉറച്ചിരുന്ന് സംസാര ബന്ധത്തില്‍ നിന്നുള്ള വിമുക്തിയ്‌ക്കായി യത്‌നിക്കണം.പണ്ഡിതന്‍ എന്നതിന്റെ അര്‍ത്ഥം ആത്മജ്ഞാനമുള്ളയാള്‍ എന്നാണ്.’പണ്ഡ യസ്യ അസ്തി സഃ പണ്ഡിതഃ ‘പണ്ഡ എന്നാല്‍ ആത്മവിഷയം. ആത്മജ്ഞാനത്തെ നേടാന്‍ ഉത്സുകരായവരേയും വേണമെങ്കില്‍ ഇക്കൂട്ടത്തില്‍ പെടുത്താം.

മറ്റ് വിഷയങ്ങളിലെ പാണ്ഡിത്യമല്ല ഉദ്ദേശിക്കുന്നത്.  ധീരന്‍ എന്നാല്‍ വിവേകി. നിസ്സാരമായ ലൗകിക വിഷയങ്ങളില്‍ നിന്നും മനോബുദ്ധികളെ പിന്‍വലിച്ച് അനശ്വരമായ ആത്മതത്വത്തിലേക്ക് ഉയര്‍ത്തിയയാള്‍. അങ്ങനെയുള്ളയാള്‍ ആത്മാനുഭൂതി നേടാനുള്ള നിരന്തര അഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കണം. കാമനകളെ തുടര്‍ന്നുണ്ടാകുന്ന എല്ലാ കര്‍മ്മങ്ങളേയും വെടിയണം. എന്നിട്ട് ഭവത്തില്‍ നിന്ന് അഥവാ സംസാരത്തില്‍ നിന്ന് മുക്തനാവാന്‍ യത്‌നിക്കണം. കര്‍മ്മം ഉണ്ടാകുന്നത്  കാമനകളില്‍ നിന്നാണ്. കാമന അഥവാ ആഗ്രഹം അജ്ഞാനത്തിന്റെ സന്തതിയാണ്. അവനവനെക്കുറിച്ച് ശരിയായ അറിയായ്‌ക ഇതിന് കാരണം താന്‍ പരിപൂര്‍ണനെന്ന് ബോധ്യമല്ലാത്തതു കാരണം. ഓരോന്ന് നേടിയാല്‍ പൂര്‍ണനാകും സുഖമുള്ളവനാകും എന്ന് കരുതി ആഗ്രഹങ്ങള്‍ക്ക് പുറകെ പോകുന്നു. അതേ തുടര്‍ന്ന് കര്‍മ്മങ്ങളും ഇവയില്‍ നിന്ന് മോചിതനാകാനാണ് എല്ലാ കാമ്യകര്‍മ്മങ്ങളേയും വെടിയണമെന്ന് പറഞ്ഞത്.

സ്വാര്‍ഥ കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുക തന്നെ വേണം. എന്നാല്‍ ഇത് നമ്മെ കര്‍മ്മ വിമുഖനാക്കാന്‍ വേണ്ടിയാണ് എന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. അതിരു കടന്ന അഭിലാഷങ്ങളും ആകാംക്ഷകളും നമ്മുടെ ആന്തരിക ശക്തിയെ പാഴാക്കും. എന്നാല്‍ ആത്മാര്‍ഥതയോടെ ചെയ്യുന്ന മഹദ് കര്‍മ്മം പ്രയോജനപ്പെടുകയും ചെയ്യും. വേണ്ടവിധത്തില്‍ ചെയ്യാത്ത കര്‍മ്മങ്ങള്‍ക്ക് വലിയ നേട്ടത്തെ ഉണ്ടാക്കാനാവില്ല. അവയ്‌ക്ക് നിരാശയും ദുഃഖവും നല്‍കാനേ കഴിയൂ. ഇതറിഞ്ഞ് ഉളളം ശുദ്ധമാക്കാനായി സാധകര്‍ വിവേകത്തോടെ ജീവിക്കണം.

 നിരന്തരമായ ആത്മഅഭ്യാസത്തില്‍ ഉറച്ചിരുന്ന്  ഭവബന്ധ മുക്തിയെ നേടാന്‍ യത്‌നം ചെല്ലണം. ഭവം എന്നത് സംസാരത്തിന്റെ മറ്റൊരു പേരാണ്. ഭൂ  ഭവ, ഭവഎന്നാല്‍ ഭവിച്ചത്  ഉണ്ടായത്.ഈ ലോകവും അതിലുള്ളതെല്ലാം ഉണ്ടായതാണ്. ഉണ്ടായാല്‍ പിന്നീടത് ഇല്ലാതെയാകും. ഉണ്ടായി നശിക്കുന്നതിനിടയില്‍ നിരന്തര മാറ്റങ്ങളും ഉണ്ടാകും. ഈ ലോകത്തിന് ഭവസാഗരം ഭവ അടവി എന്നുള്ള വിശേഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. താന്‍ പരമാത്മാ തത്വമാണെന്ന് നിരന്തരമായി ആലോചിച്ച് ഉറപ്പിക്കലാണ് ആത്മാഭ്യാസം. ആത്മജ്ഞാനത്തില്‍ പരോക്ഷ ജ്ഞാനം നേടിയവര്‍ക്ക് ഇത് സാധിക്കും.അങ്ങനെയുള്ളവര്‍ക്ക് മുന്നില്‍ കര്‍മ്മങ്ങള്‍ക്ക് വലിയ സ്ഥാനമൊന്നുമില്ല. ജനന മരണ സ്വരൂപത്തിലുള്ളതും സുഖദുഃഖ പൂരിതവുമായ ഭവാബ്ധിയില്‍ നിന്ന് കരകയറാന്‍ പ്രയത്‌നിക്കുന്നതുകൊണ്ടാണ് പണ്ഡിതന്‍ ധീരന്‍ തുടങ്ങിയ വാക്കുകളെ കൊണ്ട് അവരെ വിശേഷിപ്പിച്ചത്. താന്‍ പരമാത്മാവാണ് എന്ന അനുഭവജ്ഞാനം ഉണ്ടാകുമ്പോഴാണ് ആദ്ധ്യാത്മിക പൂര്‍ണത ഉണ്ടാകുക. ആത്മസാക്ഷാത്കാരം നേടാന്‍ വേണ്ടി നല്ലതുപോലെ തന്നെ സാധകന്‍ പ്രയത്‌നിക്കണം. ശ്രവണം, മനനം, നിദിധ്യാസനം തുടങ്ങിയലൂടെ ആത്മ ചിന്തയില്‍ സദാ മുഴുകിയിരിക്കണം. ആത്മസാക്ഷാത്കാരം നേടുമ്പോള്‍ ഭവത്തില്‍ നിന്നുള്ള മുക്തിയും ലഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.