Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒറ്റപ്പെട്ടുപോയവര്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 05:02 am IST
in Vicharam

കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും  രാഷ്‌ട്രപതിയോട് പറയുന്നത് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാണ്. ഇത് പിന്‍വലിക്കുമോ?

ഒരിക്കലും ഇല്ല. നിയമം പിന്‍വലിക്കാനുള്ള ഒരു സാധ്യതയുമില്ല

സ്വന്തം മതവിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ രാജ്യത്ത് ശരണാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന കോടിക്കണക്കിന് ആളുകളെ സംരക്ഷിക്കേണ്ടത് നെഹ്രു-ലിയാഖത്ത് ഉടമ്പടി അനുസരിച്ച് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസിന്റെ അന്നത്തെ നേതാക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നില്ലായിരുന്നു എങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നിങ്ങള്‍ രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തി. അപ്പോള്‍ അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആ രാജ്യത്ത് സംരക്ഷണം കിട്ടുന്നില്ല എങ്കില്‍ അവര്‍ എവിടെ പോകും? ഇനി ഇതാണ് തര്‍ക്കമെങ്കില്‍ നിങ്ങള്‍ പറയൂ, ഉഗാണ്ടയില്‍ നിന്ന് ധാരാളം ഹിന്ദുക്കള്‍ ഇവിടെ വന്നല്ലൊ. അപ്പോള്‍ എന്തുകൊണ്ട് അവര്‍ക്ക് പൗരത്വം നല്‍കി?  ഇന്ദിര ഗാന്ധി തന്നെ 1971-ല്‍ എന്തുകൊണ്ട് കുറെപ്പേര്‍ക്ക് പൗരത്വം നല്‍കി? ദണ്ഡകാരണ്യ പദ്ധതി എന്തായിരുന്നു? എന്തുകൊണ്ട് പൗരത്വം നല്‍കി? ശ്രീലങ്കയില്‍ നിന്നു വന്ന ആറുലക്ഷം കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കിയത് എന്തിനാണ്? ഇതേ അടിസ്ഥാനത്തിലാണ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍  ബിജെപി 

അതേ കാര്യം നടപ്പിലാക്കുമ്പോള്‍ അതിനു മറ്റൊരു നിറം നല്‍കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇത് രാഷ്‌ട്രീയ ആരോപണം നടത്തേണ്ട വിഷയമല്ല. ഇത് പൂര്‍ണമായും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനായുള്ള വിഷയമാണ്.

  ഇതില്‍ ഒന്നു രണ്ട് ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നു വരുന്നുണ്ട്. താങ്കള്‍ ഇതെല്ലാം പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നിട്ടും ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇപ്പോള്‍ സര്‍വ്വകലാശാലകളില്‍…

 താങ്കള്‍ ഇനിയും ഇതിനെ പര്‍വ്വതീകരിച്ചു കാണിക്കാതിരിക്കുക. സര്‍വ്വകലാശാലകളില്‍ നടക്കുന്നതെന്താണെന്ന്  എനിക്കും അറിയാം താങ്കള്‍ക്കും അറിയാം. നാലായിരത്തില്‍ അധികം സര്‍വ്വകലാശാലകളുണ്ട്. അതില്‍ ഇരുപത്തിരണ്ട് സര്‍വ്വകലാശാലകള്‍. അതില്‍ത്തന്നെ അഞ്ച് സര്‍വ്വകലാശാലകളിലാണ് യഥാര്‍ത്ഥത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ജാമിയ മിലിയ, ജെഎന്‍യു എന്നിവിടങ്ങളിലെ ചില കുട്ടികള്‍, ലഖ്‌നൗ, അലിഗഡ് മുസ്ലിം സര്‍വ്വകലാശാലകളില്‍. മറ്റുള്ള സര്‍വ്വകലാശാലകളില്‍ ഒരു തെറ്റിദ്ധാരണയാണ് പരക്കുന്നത്, കുട്ടികളുടെ നേരേ അക്രമം ഉണ്ടായി എന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് നേരേയല്ല, അക്രമം നടത്തുന്നവരുടെ നേരേയാണ് നടപടിയുണ്ടായത്. അതുണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെയാണ് ക്രമസമാധാനപാലനം നടത്തുന്നത്? 

 താങ്കള്‍  പറയുന്നത് ജാമിയ മിലിയയില്‍ ഉണ്ടായ പോലീസ് നടപടി അനിവാര്യമാണെന്നു തന്നെ ആണോ? പോലീസ് കോളേജ് ക്യാമ്പസില്‍ കടന്നത്, ലൈബ്രറിയില്‍ കടന്നത്…

ഞാന്‍ ഇപ്പോഴും പറയുന്നത് ആരാണോ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നത്, പൊതുമുതല്‍ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അവര്‍ക്കെതിരേ പോലീസിനു നടപടി സ്വീകരിക്കേണ്ടതായിത്തന്നെ വരും. 

അനുവാദമില്ലാതെ സര്‍വ്വകലാശാലകളുടെ ഉള്ളില്‍ കടന്നും?

കല്ല് എവിടെ നിന്നാണ് വന്നത്? വിദ്യാര്‍ത്ഥികള്‍ അല്ലാത്ത കുറെയധികം ആളുകള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു എന്നതും ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ഉണ്ട്.

വീഡിയോയില്‍ നിന്ന് പോലീസ് നടത്തിയത് അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജ് ആണെന്നതും മനസ്സിലാകുന്നുണ്ട്.

എത്ര ബസുകള്‍ക്കാണ് തീവച്ചത്? താങ്കള്‍ അതിനെ പിന്തുണയ്‌ക്കുന്നുണ്ടോ? ഈ വിദ്യാര്‍ത്ഥികള്‍ ബസ് കത്തിച്ചത് ശരിയാണോ?

നവിക കുമാര്‍: അക്രമങ്ങളെ ആരും പിന്തുണയ്‌ക്കുന്നില്ല.

പിന്നെ അക്രമം എങ്ങനെ ഇല്ലാതാവുമെന്നാണ്. ഉപദേശം കൊണ്ട് ഇല്ലാതാവുമോ? നിങ്ങളുടെ പരിപാടികള്‍ കണ്ട് ഇല്ലാതാവുമോ? അക്രമങ്ങള്‍ക്ക് വലിയ പ്രചാരണം ആണല്ലോ നല്‍കുന്നത്. ടൈംസ് നൗ മുഴുവന്‍ അക്രമത്തിന്റെ ദൃശ്യങ്ങളാണ്. അക്രമം എങ്ങനെ അവസാനിപ്പിക്കും എന്നതിന് എനിക്ക് ഒരു മാര്‍ഗം പറഞ്ഞുതരൂ. അക്രമം അവസാനിപ്പിക്കുകയും വേണം. കടുത്ത നടപടികള്‍ ഉണ്ടാകാനും പാടില്ല. നിങ്ങള്‍ക്ക് അക്രമങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും വേണം. എല്ലാംകൂടി എങ്ങനെ നടക്കാനാണ്. പറയൂ.

 താങ്കള്‍ ആഭ്യന്തര മന്ത്രിയാണ്. ക്രമസമാധാനം താങ്കളുടെ ചുമതലയാണ്. സമ്മതിക്കുന്നു. അതേസമയംതന്നെ താങ്കള്‍ ഒരു ഭാരത പൗരനുമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഒരു വിഭാഗത്തെയാണ് താങ്കള്‍ പ്രതിനിധാനം ചെയ്യുന്നതും. ഒരു മിനിറ്റ് താങ്കളുടെ രാഷ്‌ട്രീയം മാറ്റിവച്ച് എന്റെ ഒരു ചോദ്യത്തിന് ഉത്തരം പറയണം എന്ന് ആവശ്യപ്പെടുന്നു.  നമ്മുടെ സാമൂഹ്യ രാഷ്‌ട്രീയ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്താകമാനം അസ്വസ്ഥത പടര്‍ത്തുന്നു എങ്കില്‍ അത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയാണോ?

താങ്കള്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ കൃത്യമായ ഉത്തരം നല്‍കാം.

നവിക കുമാര്‍: ഞാന്‍ കൃത്യമായി ചോദിക്കാം. ആര്‍ട്ടിക്കിള്‍ 370. അതിനെക്കുറിച്ച്?

ആര്‍ട്ടിക്കിള്‍ 370 കൊണ്ടുവന്നപ്പോള്‍തന്നെ അത് താല്‍ക്കാലികമായതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതൊരിക്കലും എടുത്തുകളയാന്‍ പാടില്ലാത്തതാണ് എങ്കില്‍ അത് താല്‍ക്കാലികമാണെന്ന് എന്തുകൊണ്ട് പറഞ്ഞു? 

അത് നമ്മള്‍ മുന്‍പും ചര്‍ച്ച ചെയ്തതാണ്. താങ്കളുടെ വാദങ്ങള്‍ ശരിയായിരിക്കും എന്ന് ഞാനും കരുതുന്നു.  എന്റെ ചോദ്യം ഇത്രയധികം കാര്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവന്നാല്‍ അത് ഉള്‍ക്കൊള്ളാനുള്ള സമയം സമൂഹത്തിനു കിട്ടേണ്ടതല്ലെ? 

ഇതിനെല്ലാം എന്തു സാമ്യമാണുള്ളത്. ആര്‍ട്ടിക്കിള്‍ 370 കശ്മീരിനു വേണ്ടിയുള്ളതാണ്. ഇപ്പോള്‍ അവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. സമാധാനമുണ്ട്. ജനങ്ങള്‍ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. കര്‍ഫ്യു പിന്‍വലിച്ചിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. എന്താണ് പ്രശ്‌നം?

അങ്ങനെ എങ്കില്‍ ആസാമില്‍ എന്താണ് പ്രശ്‌നങ്ങള്‍?

 ആസാമില്‍ ഒരു വലിയ പ്രക്ഷോഭം നടന്നു, അതിന്റെ കാരണം വിദേശികളായ അഭയാര്‍ത്ഥികളെ നിലനിറുത്തണോ വേണ്ടയോ എന്നതാണ്. ഒന്ന് എന്‍ആര്‍സി കൊണ്ടുവരുക എന്നത്. രണ്ടാമത്തേത് ആസാമിന്റെ അസ്തിത്വത്തിന്റെ സംരക്ഷണത്തിനായി ക്ലോസ് ആറ് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുക. കോണ്‍ഗ്രസ് 1985 മുതല്‍ ക്ലോസ് ആറ് ഓര്‍ത്തതു പോ

ലുമില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി ഉണ്ടാക്കി, 2019-ല്‍ ഞങ്ങള്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇന്ന് ആസാമിലെ പൂ

ര്‍വ്വവാസികളുടെ അസ്തിത്വത്തിന്, സംസ്‌കാരത്തിന്, അവിടത്തെ ജനങ്ങള്‍ക്ക് ജോലിയില്‍ ലഭിക്കേണ്ട സംവരണത്തിന് ഒക്കെ ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഞങ്ങള്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസം വലിയ പ്രക്ഷോഭങ്ങള്‍ നടന്നു.  ഇത് അന്തിമ പട്ടികയാണെന്ന തെറ്റിദ്ധാരണയുടെ പേരിലായിരുന്നു അത്.  2014 ഡിസംബര്‍ 31 വരെ ശരണാര്‍ത്ഥികളായി വന്നവര്‍ക്ക് പൗരത്വം നല്‍കേണ്ടതുണ്ട്. ഈ കാര്യത്തില്‍ വ്യക്തത വന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പതുക്കെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസമായി അവിടെ അക്രമ സംഭവങ്ങള്‍ ഒന്നും തന്നെയില്ല. 

നാലു പേര്‍ അവിടെ കൊല്ലപ്പെട്ടു?

അതെ, അതു ശരിയാണ്. കോണ്‍ഗ്രസിന്റെ കാലത്ത് ഇതുപോലെ കലാപം ഉണ്ടായപ്പോള്‍ 885 പേര്‍ കൊല്ലപ്പെട്ടു. 

ഈ കലാപത്തിന്റെ ആവശ്യം മുഴുവന്‍ ശരണാര്‍ത്ഥികളും പുറത്താക്കപ്പെടുമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലിങ്ങളിലും അവര്‍ ഒരു വ്യത്യാസവും കണ്ടില്ല.

ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ നെഹ്രു-ലിയാഖത്ത് ഉടമ്പടിയില്‍ വിശ്വസിച്ച് അവിടെ താമസിച്ചവരെ എന്തുചെയ്യണം? നാളെ ലോകത്തെ ഏതെങ്കിലും രാജ്യം അവിടത്തെ ഹിന്ദുക്കളെ പുറത്താക്കിയാല്‍ അവര്‍ എവിടെ പോകും? കോണ്‍ഗ്രസ് ഉഗാണ്ടയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ അഭയം നല്‍കിയത്? 

ഹിന്ദുക്കളെക്കുറിച്ച് മാത്രം ചിന്തിക്കുക, അവരുടെ സുരക്ഷയെക്കുറിച്ച് മാത്രം ആശങ്കപ്പെടുക…

ആദ്യം ഒന്ന് മനസ്സിലാക്കൂ.  ഈ മൂന്ന് രാജ്യങ്ങളിലെയും ഹിന്ദുക്കളെക്കുറിച്ച് പറയുന്നത് ആ രാജ്യങ്ങള്‍ മുസ്ലിം രാജ്യങ്ങള്‍ ആയതുകൊണ്ടാണ്. ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളെക്കുറിച്ച് പറയുന്നതും ഇത് മൂന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആയതുകൊണ്ടാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് എങ്ങനെയാണ് മതാനുഷ്ഠാനങ്ങള്‍ തുടരാന്‍ സാധിക്കാതെ വരുന്നതെന്ന് നിങ്ങള്‍ പറയൂ.  

അതിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു പ്രശ്‌നം നടക്കുന്നത്…

ഇവര്‍ നമ്മുടെ നാട്ടുകാര്‍ തന്നെയാണ്. താങ്കള്‍ ഇത്രയും പറഞ്ഞതുകൊണ്ട് ഞാന്‍  ചിലതു പറയാം. 

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു ‘രാഷ്‌ട്രീയ അതിര്‍ത്തികള്‍ കാരണം നമ്മളില്‍ നിന്നും അകലെയായ സഹോദരീ സഹോദരന്മാരെ നമ്മള്‍ കാണുന്നുണ്ട്. ഈ സമയത്ത് ഈ സ്വാതന്ത്ര്യ ആഘോഷങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമവും ഉണ്ട്. എന്തുതന്നെ സംഭവിച്ചാലും അവര്‍ നമ്മുടേതാണ്. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെക്കുറിച്ച് നമുക്ക് ആശങ്ക ഉണ്ടായിരിക്കും’ എന്നാണ്. 

ഡോ. രാജേന്ദ്ര പ്രസാദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്, ‘ഒറ്റപ്പെട്ടുപോയ ആ വ്യക്തികളെ പു

നരധിവസിപ്പിക്കുന്നതില്‍ നമ്മള്‍ ആശങ്കയുള്ളവരായിരിക്കും. അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് രാജ്യം ആലോചിക്കേണ്ടതുണ്ട്’ എന്നാണ്. 

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പറഞ്ഞു, ‘സ്വാതന്ത്ര്യ സമരത്തില്‍ നമ്മള്‍ക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടെന്നുണ്ടായ ഈ അതിര്‍ത്തികള്‍ മൂലം വിദേശികളാകുന്ന പ്രശ്‌നമില്ല. അവരെ നമ്മള്‍ സ്വീകരിക്കേണ്ടതാണ്’. 

ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രസ്താവന ശ്രദ്ധിച്ചു കേള്‍ക്കണം. ‘കോണ്‍ഗ്രസ് സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിന് അതിര്‍ത്തികടന്ന് വന്നതും വരാനിരിക്കുന്നവരുമായ പാക്കിസ്ഥാനിലെ മുഴുവന്‍ അമുസ്ലിങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബാധ്യസ്ഥമാണ്’. അമുസ്ലിം ഇത് കോണ്‍ഗ്രസിന്റെ പ്രസ്താവനയാണ്. ഈ പ്രസ്താവന 1947 നവംബര്‍ 25ലേതാണ്.

മഹാത്മാഗാന്ധി  1947 ഡിസംബര്‍ 25 ന് പറഞ്ഞു, ‘പാക്കിസ്ഥാനില്‍ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും (ഞാന്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു) പാക്കിസ്ഥാനില്‍ വസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലതല്ലെങ്കില്‍ അവര്‍ക്ക് നിസ്സംശയം ഭാരതത്തിലേയ്‌ക്ക് വരാവുന്നതാണ്. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്’.  

ഇവരൊന്നും മതനിരപേക്ഷവാദികള്‍ അല്ലായിരുന്നോ? കോണ്‍ഗ്രസ്,  ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയും രാജേന്ദ്ര പ്രസാദിനെയും പാ

ര്‍ട്ടിയുടെ തന്നെ പ്രസ്താവനയും ഒക്കെ മറന്നു പോയോ? ഇവരൊന്നും മതനിരപേക്ഷര്‍ അല്ലായിരുന്നോ? മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് തെറ്റാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത്തരത്തില്‍ രാജ്യത്തിന്റെ വിഭജനം നടക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ നടന്നില്ലായിരുന്നു എങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Vasthu

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.