Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി പിണറായിക്ക് നീന്തിക്കുളിക്കണം; ക്ലിഫ് ഹൗസിലെ സ്വിമ്മിങ്പൂള്‍ നവീകരണം പൂര്‍ത്തിയാകുന്നു; ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 26 ലക്ഷം രൂപ; പണി നടത്തിയത് ഊരാളുങ്കല്‍ സൊസൈറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 12:59 pm IST
inKerala

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരണം അന്തിമഘട്ടത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാഗങ്ങള്‍ക്കും നീന്തിക്കുളിക്കാനായാണു വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന നീന്തല്‍ക്കുളം നവീകരിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 26 ലക്ഷം രൂപയാണ്. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച അറ്റക്കുറ്റപ്പണികളാണ് പൂര്‍ത്തിയാകുന്നത്. നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. അനുബന്ധ ജോലികള്‍ക്കായി 8 ലക്ഷവും അനുവദിച്ചു. 26 ലക്ഷം രൂപയാണ് ആകെ പദ്ധതി തുക. സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സര്‍ക്കാര്‍ കുളം നവീകരണത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്നു മാത്രമല്ല അറ്റക്കുറ്റപ്പണിയുടെ കരാര്‍ നേടിയിരിക്കുന്നത് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണെന്നതും ശ്രദ്ധേയമാണ്. 

പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേല്‍നോട്ടം ടൂറിസം വകുപ്പിനാണ് നല്‍കിയത്. ഉപയോഗ ശൂന്യമായതിനാല്‍ സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് വിശദീകരണം. ഒപ്പം, വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന് കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യത്തില്‍ക്കൂടിയാണ് നീന്തല്‍ക്കുളം നവീകരിക്കുന്നതെന്നും പറയുന്നുണ്ട്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. നിര്‍മാണഘട്ടത്തില്‍ കുളം വന്‍ രാഷ്‌ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. കരുണാകരനു ശേഷം വന്ന ഒരു മുഖ്യമന്ത്രിയും ഈ നീന്തല്‍ക്കുളം ഉപയോഗിക്കുകയോ നവീകരിക്കുകയോ ചെയ്തിരുന്നില്ല. 

അപകടത്തിനു ശേഷം ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ നീന്തല്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഔദ്യോഗിക വസതിയില്‍ത്തന്നെ കരുണാകരന്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. പൊതുഖജനാവിലെ പണമുപയോഗിച്ച് കുളം കുത്തുന്നതിനെതിരേ അന്നു പ്രതിപക്ഷമായ സിപിഎം രംഗത്തുവന്നിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.കെ. നായനാര്‍ അന്നു പറഞ്ഞത്. കെ. കരുണാകരന്റെ കാലത്ത് ക്ലിഫ്ഹൗസിന്റെ ഒരുഭാഗത്ത് അദ്ദേഹത്തിനായി പൂജാമുറിയും ഒരുക്കിയിരുന്നു. മുന്നണിക്കുള്ളിലെ കലാപത്തെത്തുടര്‍ന്ന് കരുണാകരന്‍ അധികാരമൊഴിഞ്ഞപ്പോള്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ ഔദ്യോഗികവസതിയായി ക്ലിഫ് ഹൗസ്. ഔദ്യോഗിക വസതിയൊഴിഞ്ഞെങ്കിലും  നീന്തല്‍ക്കുളം ഉപയോഗിക്കാമെന്ന കാര്‍ത്തികേയന്റെ വാഗ്ദാനം കരുണാകരന്‍ സ്‌നേഹപൂര്‍വം നിരസിച്ചു. പിന്നീട് ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായി ക്ലിഫ് ഹൗസില്‍ താമസിച്ചെങ്കിലും ആരും നീന്തല്‍ക്കുളം ഉപയോഗിച്ചില്ല. ക്ലിഫ് ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ കൃഷി ചെയ്‌തെങ്കിലും നീന്തല്‍ക്കുളം നവീകരിക്കാന്‍ ശ്രമിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.