Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യയില്‍ കലാപ ലക്ഷ്യം; ജെഎംബി ഭീകരന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 10:52 am IST
inIndia

ബെംഗളൂരു: ബെംഗളൂരുവില്‍ താമസിച്ച് ദക്ഷിണേന്ത്യയില്‍ വ്യാപക കലാപത്തിന്റെ ആസൂത്രണം ചെയ്ത സംഘത്തില്‍ ഉള്‍പ്പെട്ട ഭീകരനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കൊല്‍ക്കത്തില്‍ നിന്ന് അറസ്റ്റു ചെയ്തു. 

നിരോധിത ഭീകര സംഘടനയായ ജമാ-അത്ത്- ഉല്‍ മുജാഹുദ്ദീന്‍ (ജെഎംബി) ഭീകരന്‍ പഞ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുസരഫ് ഹുസൈന്‍ (മൂസ-22) ആണ് പിടിയിലായത്. ഇന്നലെ കൊല്‍ക്കത്ത എന്‍ഐഎ കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് മുഖേന കസ്റ്റഡിയില്‍ വാങ്ങിയ മൂസയെ ഇന്ന് ബെംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 

ബെംഗളൂരു ചിക്കബനാവരയിലെ ഒരു വീട്ടിലായിരുന്നു മൂസ ഉള്‍പ്പെട്ട ഭീകരസംഘം വാടകയ്‌ക്ക് താമസിച്ചിരുന്നത്. എന്‍ഐഎ ഈ വര്‍ഷം ജൂലൈയില്‍ ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഹാന്‍ഡ്ഗ്രനേഡ്, മൂന്ന് ഗ്രനേഡ്ക്യാപ്, മൂന്ന് ഐഇഡി സര്‍ക്യൂട്ടുകള്‍, 9എംഎം ബുള്ളറ്റ്, ഒരു എയര്‍ഗണ്‍, സ്‌ഫോടക വസ്തു നിര്‍മാണത്തിനുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. 

2018 മാര്‍ച്ച് ആദ്യ ആഴ്ചയിലാണ് മൂസയും കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇക്ക്ബാലും ബെംഗളൂരുവില്‍ എത്തിയത്. നേരത്തെ ബെംഗളൂരു കേന്ദ്രീകരിച്ചിരുന്ന ജെഎംബി ഭീകരര്‍ക്കൊപ്പം ഇരുവരും ചിക്കബനാവരയില്‍ വീട് വാടകയ്‌ക്ക് എടുത്ത് താമസിച്ചാണ് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയിരുന്നത്. 

പ്രതികളെല്ലാവരും ബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടക കേസിലെ പ്രതികളായിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്ന എന്‍ഐഎ സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു ബെംഗളുരുവില്‍ പരിശോധന.

സംഘത്തലവന്‍ മുഹമ്മദ് ജഹിദുള്‍ ഇസ്‌ലാമിനെ 2018 ആഗസ്റ്റില്‍ ബെംഗളൂരു രാമനഗറില്‍ നിന്ന് എന്‍ഐഎ സംഘം അറസ്റ്റു ചെയ്തിരുന്നു. ഈവര്‍ഷം ജൂലൈയില്‍ ജെഎംബി സംഘത്തിലെ ഹബിബുര്‍ റഹ്മാനെ ബെംഗളൂരു ദൊഡ്ഡബെല്ലാപ്പുരയില്‍ നിന്നും ആഗസ്റ്റില്‍ മറ്റൊരു പ്രതിയായ അഗര്‍ത്തല സ്വദേശി മുഹമ്മദ് നജീര്‍ ഷെയ്‌ക് (പട്ട്‌ലഅനസ്-25) നെ ത്രിപുര അഗര്‍ത്തലയില്‍ നിന്നും എന്‍ഐഎ സംഘം പിടികൂടിയിരുന്നു. 

ഹബിബുര്‍ റഹ്മാനില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചിക്കബനാവരയിലെ വീട്ടില്‍ പരിശോധന നടത്തിയത്. ചിക്കബനാവരയിലെ ഒരു പാലത്തിന്റെ അടിയില്‍ നിന്നാണ് അഞ്ച് ഗ്രനേഡുകള്‍ കണ്ടെത്തിയത്. 

അറസ്റ്റിലായവരെ കൂടാതെ നസറുള്‍ ഇസ്‌ലാം, ജാഹിദുള്‍ ഇസ്‌ലാം, ആസിഫ് ഇക്ക്ബാല്‍, ആരിഫ് എന്നിവരും ഇവിടെ താമസിച്ചിരുന്നു. ഈ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധനയ്‌ക്ക് എത്തുന്നതിന് തൊട്ടുമുന്‍പ് നജീര്‍ ഉള്‍പ്പെടെയുള്ള സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപെട്ടിരുന്നു. 

2018 മുതല്‍ ജെഎംബി ഭീകരര്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞ് തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതി തയാറാക്കി വരികയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് കവര്‍ച്ച ഉള്‍പ്പെടെയുള്ളയുള്ള പദ്ധതികള്‍ ഇവര്‍ തയാറാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.