മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട് മതമൗലികവാദികള്‍. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ കോഴിച്ചെനയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. ഒരുമണിക്കൂറിലധികം വാഹനത്തെ തടഞ്ഞിട്ടു. സംഭവം സംഘര്‍ഷത്തിലേക്ക് കടന്നതോടെ പോലീസെത്തി ഹര്‍ത്താല്‍ അനുകൂലികളെ നീക്കി ഭക്തരുടെ വാഹനം കടത്തി വിടുകയായിരുന്നു.
അതേ സമയം ഹര്‍ത്താലിന്റെ പേരില്‍ പരക്കെ അക്രമങ്ങളാണ് സംസ്ഥാനത്തെമ്പാടും അരങ്ങേറിയത്. പൊതുമുതല്‍ നശിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയും ചെയ്തു.
















