Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വനിയമം: ചെന്നിത്തലയും പിണറായിയും പരസ്യ സംവാദത്തിന് തയ്യാറുണ്ടോ?; 12 ചോദ്യങ്ങളുമായി കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 07:59 pm IST
inKerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പച്ചനുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പവും ഭയാശങ്കയും ഉണ്ടാക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങളില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്തിരിയണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കത്തിലൂടെയാണ് ഇതുസംബന്ധിച്ച കാര്യം കുമ്മനം വ്യക്തമാക്കിയത്.

ജനങ്ങളെ നിയമത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടുത്തുവാനും സ്വന്തം നിലപാട് ജനമധ്യത്തില്‍ വിശദീകരിക്കാനും ഒരു പരസ്യ സംവാദത്തിന് ഇരുനേതാക്കളും തയ്യാറാവണം. അതിനായി അവരെ ക്ഷണിക്കുന്നു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചണ്ഡമായ പ്രചരണം നടത്തിവരുന്ന ഇരുനേതാക്കളും ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടതാണെന്ന മുഖവുരയോടെയാണ് കത്ത് തുടങ്ങുന്നത്. 12 ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി.

1. ആര്‍ക്കാണ് ബില്‍കൊണ്ട് അപകടമുണ്ടാകുന്നതതെന്ന് കേരളത്തിലെ സമുന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കുമോ? കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ ആളിന്റെ പേര് വെളിപ്പെടുത്താമോ?

2. പാര്‍ലമെന്റ് പാസാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയുന്നവര്‍ക്ക് ഭരണഘടന എങ്ങനെ സംരക്ഷിക്കാനാവും?

3. ശബരിമല ആചാരം സംബന്ധിച്ച് വിധി വന്നപ്പോള്‍ വിധി നടപ്പിലാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വം സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതില്‍ ഭരണഘടനാപരമായ ബാധ്യതയില്ലേ? ശബരിമല വിധിയിലും പൗരത്വ നിയമത്തിലും രണ്ടുതരം നിലപാട് എന്തിനാണ്?

4. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അമ്പതിനായിരത്തില്‍പ്പരം ആളുകളുടെ പേരില്‍ കള്ളക്കേസെടുത്തു. പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമമഴിച്ചുവിട്ടവര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

5. ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ 5 ശതമാനം വര്‍ധിച്ചപ്പോള്‍ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഹിന്ദു-ബൗദ്ധ-ക്രിസ്ത്യന്‍ വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍ 15-20 ശതമാനം കുറഞ്ഞുവെന്ന യാഥാര്‍ത്ഥ്യം ഇരുനേതാക്കളും എന്തിന് മറച്ചുവയ്‌ക്കുന്നു?

6. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപീഡനം മൂലം നാടുവിട്ട അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം അല്ലാതെ മറ്റേത് രാജ്യത്താണ് അഭയം തേടാനുള്ളത്?

7. വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന ആര്‍ക്കും പൗരത്വം തേടാന്‍ നിലവില്‍ നിയമമുള്ളപ്പോള്‍ പിന്നെന്തിന്റെ പേരിലാണ് ഈ പ്രതിഷേധം?

8. പാക്-ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപീഡനം നേരിടുന്നതിനാല്‍ അവരെ സംരക്ഷിക്കണമെന്നും ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്നും മുന്‍ ്രപധാനമന്ത്രി മന്‍മോഹന്‍സിംഗും സിപിഎം നേതാക്കളും ആവശ്യപ്പെട്ടിട്ടുള്ളതല്ലേ?

9. ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങള്‍ പൗരത്വം നിലനിര്‍ത്തുന്നതിനെക്കുറിച്ചും പൗരന്മാരായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ആകയാല്‍ ആരുടെയും പൗരത്വം നിഷേധിക്കാന്‍ വ്യവസ്ഥ ചെയ്യാത്ത പൗരത്വഭേദഗതി നിയമം എങ്ങനെ ഭരണഘടനയുടെ ലംഘനമാകും?

10. പൗരത്വ പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരും തുടര്‍ന്ന് അത് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് സുപ്രീംകോടതിയും ആകയാല്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ എന്തിന് പഴിചാരണം?

11. ജാമിയ യൂണിവേഴ്സിറ്റിയില്‍ വെടിവെപ്പും മരണവുമുണ്ടായി എന്ന കള്ളപ്രചരണം കേരളത്തില്‍ ഏറ്റുപിടിക്കുന്നത് ഉത്തരവാദിത്ത സ്ഥാനങ്ങള്‍ വഹിക്കുന്ന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഭൂഷണമാണോ?

12. അക്രമം നടത്തിയും പൊതുമുതല്‍ നശിപ്പിച്ചും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും അക്രമികളുടെ അതേ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുക വഴി ജനാധിപത്യ മൂല്യങ്ങള്‍ കുഴിച്ചുമൂടുകയല്ലേ സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്യുന്നത്?

മേല്‍വിവരിച്ച ചോദ്യങ്ങള്‍ പൊതുജനമധ്യത്തില്‍നിന്നും ഉയരുന്നവയാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്‌ട്രീയനേതാക്കളെന്ന നിലയില്‍ ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമുണ്ട്. നാട്ടില്‍ സമാധാനവും ശാന്തിയും പുലര്‍ന്നുകാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഇപ്പോള്‍ പാലിക്കുന്നത് വ്യക്തമായ മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷം ജനങ്ങളുടെയും ഹിതത്തിന് അനുകൂലമായിട്ടാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നത്. വളഞ്ഞ വഴിയിലൂടെയല്ല നടപ്പിലാക്കിയത്. പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കുകയും ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്ത നിയമം നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന കോണ്‍ഗ്രസ്-സിപിഎം മുഖ്യമന്ത്രിമാര്‍ രാഷ്‌ട്രതാല്‍പര്യങ്ങളെ ധ്വംസിക്കുന്നവരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കുമ്മനം കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.