പത്തനംതിട്ട: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അക്രമവും അഴിഞ്ഞാട്ടവും നടത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍. കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു.
മല്ലപ്പള്ളി ടൗണിലാണ് കുടുംബത്തെ തടഞ്ഞത്. പോലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. എഴുമറ്റൂര്‍ സ്വദേശി അധ്യാപകനായ അരുണിനെയും കുടുംബത്തെയുമാണ് മണിക്കൂറുകളോളം തടഞ്ഞ് നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. അനുമതിയില്ലാതെ നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞതോടെയാണ് അക്രമവുമായി സംഘടനകള്‍ രംഗത്തെത്തിയത്.
















