Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ ഭേദഗതിബില്‍: കേരളത്തില്‍ കലാപത്തിന് ആസൂത്രിത നീക്കം; അക്രമങ്ങള്‍ക്ക് ഭരണ പ്രതിപക്ഷ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 05:15 am IST
in India

തിരുവനന്തപുരം: പൗരത്വബില്ലിന്റെ പേരില്‍ സംസ്ഥാനത്ത്  സംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രസ്താവനകളും അവരുടെ ആശയവിനിമയവും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്യുമെന്നും  ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ബില്ല് മുസ്ലിം സമൂഹത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറയുന്നു.  ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നുമാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. സാഹചര്യം തങ്ങള്‍ക്ക് അനുകൂലമെന്ന് മനസ്സിലാക്കി പ്രതിഷേധവുമായി എസ്ഡിപിഐ ഇറങ്ങി.  പിന്നാലെ ബില്ലിനെതിരെ യോജിച്ചു നീങ്ങാന്‍ മുസ്ലിം സംഘടനകളും തീരുമാനിച്ചു. സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ തങ്ങളെ സഹായിക്കുമെന്നതിനാല്‍ 17ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താനും തീരുമാനിച്ചു. 

പൗരത്വ ബില്ലിന്റെ പേരില്‍ നടക്കുന്ന  പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവന അക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഒന്നാണ്.  ഇതോടെ സംസ്ഥാനത്തെങ്ങും ഇന്നലെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രകടനങ്ങളില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങളും  വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള  പ്രകോപനകരമായ മുദ്രാവാക്യങ്ങളും കേരളമെങ്ങും മുഴങ്ങി. 

മുസ്ലിം  ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കേരള മുസ്ലിം  ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ ബില്ലിനെതിരെ രംഗത്ത് വന്നു. ഇതോടെ  മുസ്ലിം  വിഭാഗത്തെ തങ്ങളോടൊപ്പം നിര്‍ത്താന്‍  ഇടത്  വലത് മുന്നണികള്‍ അവരെ പിന്തുണച്ചത് എത്തി.  കേരളം, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ പൗരത്വബില്‍ നടപ്പിലാക്കില്ലെന്ന് അറിയിച്ചിട്ടുള്ളത്. 

മുമ്പും ദേശീയതയ്‌ക്കെതിരെ നില കൊണ്ടിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.  പ്രമേയങ്ങളും നിയമസഭയില്‍ പാസ്സാക്കിയിരുന്നു. രാജ്യദ്രോഹ കുറ്റം ചെയ്ത മദനിയെ ജയില്‍ മോചിതനാക്കണമെന്ന   പ്രമേയം  സംസ്ഥാന നിയമസഭ പാസ്സാക്കിയവയില്‍പ്പെടുന്നു.

ചെന്നിത്തല നിര്‍ദേശിച്ചു; മുഖ്യമന്ത്രി സമ്മതിച്ചു

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അതേപടി അംഗീകരിച്ചു. 16ന് രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.  

മുഖ്യമന്ത്രിയെക്കൂടി പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ ചെന്നിത്തല ക്ഷണിച്ചു. എന്നാല്‍ മുഖ്യമന്ത്രി മാത്രമല്ല മന്ത്രിമാരും കക്ഷി നേതാക്കളെക്കൂടാതെ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും ചെന്നിത്തലയുടെ പ്രതിഷേധ സമരത്തില്‍ പങ്കെടുപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

Kerala

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.