Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദുര്‍ലഭം മൂന്ന് ‘മ’

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 14, 2019, 05:02 am IST
inSamskriti

മനുഷ്യ ജന്മത്തിന്റെ ദുര്‍ലഭതയും പരമപദത്തിലെത്തിച്ചേരുന്നവരുടെ വിരളതയും രണ്ടാം ശ്ലോകത്തില്‍ വര്‍ണ്ണിച്ചു.ഇതേക്കുറിച്ച് ആലോചിച്ചാല്‍ നാമെല്ലാവരും ഈ ജന്മം ശരിയ്‌ക്കും പ്രയോജനപ്പെടുത്തും. 

ദുര്‍ലഭം ത്രയമേവൈതദ് 

ദേവാനുഗ്രഹഹേതുകം

മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷ സംശ്രയഃ

മൂന്ന് കാര്യങ്ങള്‍ വളരെ ദുര്‍ലഭമാണ് മനുഷ്യത്വം, മുമുക്ഷുത്വം, മഹാ പുരുഷന്‍മാരെ ആശ്രയിക്കല്‍ എന്നിവയാണത്. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ അവ ലഭിക്കൂ. മനുഷ്യ ജന്മം ലഭിക്കുക എത്രയോ പാടാണെന്ന് നേരത്തേ പറഞ്ഞിരുന്നു. എത്രയോ ജന്മങ്ങള്‍ പുഴുവായും പുല്ലായും കൃമി കീടങ്ങളായും വൃക്ഷലതകളും പക്ഷിമൃഗങ്ങളുമൊക്കെ ആയതി ശേഷമായിരിക്കും ഒരു മനുഷ്യ ജന്മം കിട്ടിയിരിക്കുക. അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെ കളഞ്ഞു കുളിക്കരുത്.

മനുഷ്യനാവുക എന്നതാണ് ആദ്യമായി വേണ്ടത്.രൂപം കൊണ്ട് മാത്രമല്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും വികാര വിചാര തലങ്ങളിലൊക്കെയും അത് വേണം. അതാണ് മനുഷ്യത്വം.

പലപ്പോഴും നാം കല്ല് മനുഷ്യന്റയും വൃക്ഷ മനുഷ്യന്റെയും മൃഗമനുഷ്യന്റെയുമൊക്കെ നിലവാരത്തിലാണ്. എത്രകണ്ട് താഴേയ്‌ക്ക് അധ:പതിക്കാമോ അത്രകണ്ട് താഴേക്ക് വീണു കിടക്കുകയാണ്. മനുഷ്യരുടെ പല ചെയ്തികളും “മൃഗീയം “ എന്ന് വിശേഷിപ്പിക്കുന്നത് മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കത്തക്ക തരത്തിലുള്ളവയാണ്. ധാര്‍മ്മികരായി ജീവിതം നയിക്കാന്‍ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്; വിശേഷിച്ചും ഇക്കാലത്ത്. മനുഷ്യന്‍ തന്റെ സ്വഭാവ ഗുണങ്ങളായ ദയ, സേവനം, സഹാനുഭൂതി തുടങ്ങിയവയൊക്കെ കാണിച്ചാല്‍ അത് വാര്‍ത്തയാകുന്ന കാലമാണ്. മനുഷ്യത്വം പ്രകടമായാല്‍ ഇന്ന് അതൊരു സംഭവമാണ്.അപകടത്തില്‍ പെട്ടവരെ രക്ഷിച്ചാല്‍… വണ്ടിയില്‍ മറന്ന് വെച്ച സാധനം തിരിച്ചേല്‍പ്പിച്ചാല്‍… എന്നിങ്ങനെയൊക്കെ.

അതൊരു വലിയ വാര്‍ത്തയാകും. അത്ഭുതം! കഷ്ടം തന്നെ… ഭൗതിക ലോകത്തില്‍ മനുഷ്യത്വപരമായി പെരുമാറുന്നവരുടെ എണ്ണം കുറയുന്നു എന്ന് പറഞ്ഞതിന് ശേഷം അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമായ ‘മുമുക്ഷുത്വ’ത്തിലേക്കാണ് ആചാര്യ സ്വാമികള്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നത്. ലൗകിക ജീവിതത്തിന്റെ നിസ്സാരതയും അര്‍ത്ഥമില്ലായ്‌മ മനസ്സിലാകണമെങ്കില്‍ ബുദ്ധിപരമായി ചിന്തിക്കാനാകണം. മനസ്സിന്റെ വികാരതലങ്ങളിലും ഇക്കിളിപ്പെടുത്തലുകളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇതേക്കുറിച്ച് അറിയുക പോലുമുണ്ടാകില്ല. ബന്ധനത്തില്‍ പെട്ട് കിടക്കുകയാണെന്ന് അറിഞ്ഞാലല്ലേ അതില്‍ നിന്ന് മോചനം വേണമെന്ന് തോന്നൂ, വിവേക വിചാരത്തോടെ ജീവിതത്തെ വിശകലനം ചെയ്യണം. എങ്കില്‍ മാത്രമേ അതിനേക്കാള്‍ ഉത്കൃഷ്ടമായ അദ്ധ്യാത്മിക ജീവിതം നയിക്കാനും അതുവഴി ഈ സംസാരത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മോചനം നേടാനും സാധിക്കൂ.മോക്ഷം നേടാനുള്ള തീവ്രമായ ഇച്ഛയാണ് മുമുക്ഷുത്വം.മോക്ഷേച്ഛഎത്രകണ്ട് തീവ്രമാണോ അത്രകണ്ട് മുമുക്ഷുത്വം വളര്‍ന്ന് മോക്ഷമടയാനാകും. അത് തന്റെ യഥാര്‍ത്ഥസ്വരൂപത്തെ തിരിച്ചറിയലാണ്. തന്നെ ബന്ധിച്ചിരിക്കുന്ന സുഖദു:ഖങ്ങളുടേയും രാഗദ്വേഷങ്ങളുടേയും ജനന-മരണങ്ങളുടേയുമൊക്കെ ബന്ധനത്തെ പൊട്ടിച്ചെറിയും.

മഹാപുരുഷന്‍മാരെ ആശ്രയിക്കാനാവുക എന്നതാണ് മൂന്നാമത്തെ ദുര്‍ലഭമായ കാര്യം. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ സദ്ഗുരുവിനെ ശരണം പ്രാപിക്കണം.അതിനും ഒരു യോഗം വേണം. ഈ ലോകത്തെ പരീക്ഷിച്ചറിഞ്ഞ് അതില്‍ കഴമ്പൊന്നുമില്ലെന്ന് ബോധ്യമായ ഒരാളാകും ഗുരുവിനെ അന്വേഷിച്ചു പോകുക. മഹാത്മാക്കളെ ആശ്രയിക്കണമെന്ന തോന്നലുണ്ടായാല്‍ തന്നെ നാം രക്ഷപ്പെട്ടു. മൃഗമനുഷ്യന്റെ നിലയില്‍ നിന്ന് മനുഷ്യമനുഷ്യനിലേക്കും ദേവമനുഷ്യനിലേക്കും മോക്ഷത്തിലേക്കും നമ്മെ നയിക്കാന്‍ മഹാത്മാക്കള്‍ക്ക് കഴിയും.

മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുഷരെ ആശ്രയിക്കലുമൊക്കെ ഈശ്വരാനുഗ്രഹം കൊണ്ടേ സാധിക്കൂ.മുന്‍ ജന്മങ്ങളിലൂടെ നാം ആര്‍ജ്ജിച്ച ഉത്തമ സംസ്‌കാരങ്ങള്‍ തന്നെയാണ് ഒരു തരത്തില്‍ നമുക്ക് ഈശ്വര അനുഗ്രഹമാകുന്നത്. നമ്മുടെ ഇന്നലെകളാണ് ഇന്നിനെ നിശ്ചയിക്കുന്നത്.ഇന്നത്തേത് നാളെയേയും. അതിനാല്‍ അവയെല്ലാം ഈശ്വരോന്മുഖമാക്കാം. ഈശ്വരാനുഗ്രഹം നമ്മിലേക്കൊഴുകാന്‍ നാം തയ്യാറായാലേ പറ്റൂ.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.