തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. കഴിഞ്ഞ ദിവസം ആലപ്പുഴ രാമങ്കരിയില്‍ നടന്ന ഒരു യോഗത്തില്‍ സെന്‍കുമാറിനെതിരേ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. തന്നെ എതിര്‍ക്കുന്നവരെ ലക്ഷ്യം സമുദായത്തെ തകര്‍ക്കലാണെന്നും അത്തരക്കാര്‍ കുലംകുത്തികളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. തന്നെ ജയിലില്‍ കിടത്തുമെന്നാണ് മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പോലീസ് മേധാവിയും പറയുന്നത്. ആരാണ് ജയിലില്‍ പോകുന്നതെന്ന് കാണാമെന്നും വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് സെന്‍കുമാര്‍ രംഗത്തെത്തിയത്. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ എന്ന തലക്കെട്ടോടെയാണു മറുപടി. എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എസ്എന്‍ഡിപി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടര്‍ പല്‍പ്പുവും ആര്‍ ശങ്കറും ഒക്കെ കണ്ടിരുന്നത്. .! ചൊറിയാന്‍ വരരുതെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.- വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
1996 മുതലുള്ള വേദങ്ങളും അനുബന്ധ കണക്കു വേദങ്ങളും ഓതുക.
ക്രൂരമായ , പിഴിഞ്ഞുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ഓരോ പോസ്റ്റിംഗിനും എത്രയെന്നു ജോലിക്ക് ശ്രമിച്ച ഓരോ ടചഉജ കാരനും അറിയാം. ശരാശരി 80 കോടി ഒരു വര്‍ഷം. 23വര്‍ഷങ്ങള്‍. !!! മൈക്രോ, ഇന്ന് എസ് എന്‍ ഡി പി പിന്നോക്ക വിഭാഗം കമ്മീഷന്‍ കരിമ്പട്ടികയില്‍ അല്ലേ. ?? ഗുരുദേവന് നേരെ എതിര്‍ പോകരുതായിരുന്നു.
‘അവനവാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനു വരേണം. ‘
ആ അപരന്‍ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണന്‍മാരായ
ബഹു ഭൂരിപക്ഷം ശ്രീനാരായണീയരാണ്!
എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. എസ്എന്‍ഡിപി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടര്‍ പല്‍പ്പുവും ആര്‍ ശങ്കറും ഒക്കെ കണ്ടിരുന്നത്. .! ചൊറിയാന്‍ വരരുത്!!
നേരത്തേ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരസ്യപോരിനൊരുങ്ങി മാവേലിക്കര യൂണിയന്‍ പ്രസിഡന്റും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസുവും രംഗത്തെത്തിയിരുന്നു. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് സുഭാഷ് വാസുവിന്റെ ആരോപണം. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സമുദായ എല്ലാത്തിനും മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു.
















