ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വിഭജിച്ചു പോയതിനുശേഷം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളിലേക്ക് ചേക്കേറിയെന്ന വസ്തുത ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ?.
വിഭജനത്തിനുശേഷം ആ രാജ്യങ്ങളിലൊക്കെ മുസ്ലീം സമുദായം ഭൂരിപക്ഷമാവുകയും ഹൈന്ദവ സമൂഹമടക്കമുള്ള ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ ന്യൂനപക്ഷമാകുകയും ചെയ്തു. നേരേമറിച്ച് ഇന്ത്യയില്‍ സംഭവിച്ചത് ഹൈന്ദവ സമൂഹം ഭൂരിപക്ഷമാകുകയും, രാജ്യത്ത് ഇന്നുകാണുന്ന മറ്റിതര മതസമൂഹം ഇന്നത്തെപ്പോലെ ന്യൂനപക്ഷമാവുകയും ചെയ്തുവെന്നുള്ള പച്ച പരമാര്‍ത്ഥം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുന്നത്.
ഇനിയാണ് പൗരത്വ ബില്ലിന്റെ പ്രസക്തിയെക്കുറിച്ച് നാം വിലയിരുത്തേണ്ടത്. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ അവശേഷിച്ച മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിന് മറ്റു ഇസ്ലാമീക രാഷ്ട്രങ്ങളില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രയാസങ്ങള്‍ ഇന്ത്യന്‍ പൗരത്വമുള്ള മുസ്ലീം സമൂഹം അനുഭവിക്കുന്നുണ്ടോ?എന്നാല്‍ അഫ്ഗാന്; ബംഗ്ലാദേശ്, പാക്കിസ്ഥാന് തുടങ്ങിയ രാഷ്ട്രങ്ങളില്‍ അവിടത്തെ മതന്യൂനപക്ഷങ്ങളായ ഹൈന്ദവര്‍, സിഖ്, പാഴ്സി, ജൈനര്‍, ക്രൈസ്തവര്‍ എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒട്ടനവധി പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്.
അങ്ങനെയുള്ളവര്‍ ‘അഭയാര്‍ത്ഥി’കളായി നമ്മുടെ രാജ്യത്തേക്ക് എല്ലാം നഷ്ടപ്പെട്ടവരായി കടന്നുവരുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാദ്ധ്യതയും, കടമയും, ഒരു യഥാര്‍ത്ഥ മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന വസ്തുത നാം വിസ്മരിക്കരുത്. മുസ്ലിം ഭൂരിപക്ഷ ത്രിരാഷ്ട്രങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്തേക്ക് കടന്നുവരുന്നവര്‍ ‘നുഴഞ്ഞുകയറ്റ’ക്കാരാണ്. അത്തരക്കാരുടെ ലക്ഷ്യം നമ്മുടെ രാജ്യത്ത് വിധ്വംസക-തീവ്രവാദ-ഭീകരവാദം പ്രചരിപ്പിച്ചും പ്രവര്‍ത്തിച്ചും ഇന്ത്യയെ ശിഥിലമാക്കുക എന്നതു മാത്രമാണ്. അതുകൊണ്ട് ഇത്തരം നുഴഞ്ഞുകയറ്റ-ഭീകരവാദ പ്രവര്‍ത്തനത്തെ ഉന്മൂലനം ചെയ്തുകൊണ്ട് രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഭഗീരഥപ്രയത്നത്തിന്റെ ഭാഗമാണ് ‘പൗരത്വബില്‍’. അല്ലാതെ രാജ്യത്ത് ഇന്നു ജീവിയ്ക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഒരു മുസല്‍മാനും പൗരത്വ ബില്ലില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ബില്ല് പാസ്സാക്കിയതിന് ശേഷവും ഉണ്ടാകില്ല.
എന്നാല്‍ സിപിഎമ്മിനെപ്പോലുള്ളവര്‍ക്ക് ആശങ്കയുണ്ടാകും. കാരണം എക്കാലത്തും അവരുടെ ലക്ഷ്യം ‘ന്യൂനപക്ഷ-വര്‍ഗ്ഗീയ- പ്രീണനത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം’ കളിച്ച് വിജയിക്കുക എന്നതാണല്ലോ.
(ന്യൂനപക്ഷമോര്‍ച്ച എറണാകുളം
ജില്ല ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: