ന്യൂദല്‍ഹി: രാജ്യ സുരക്ഷ കൂടി മുന്‍ നിര്‍ത്തിയാണ് പൗരത്വ ബില്‍ കൊണ്ടുവന്നിട്ടുള്ളത്. അതിനെതിരേയും വിമര്‍ശനങ്ങളുമായി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരും നഗര നക്‌സലുകളും. കഴിഞ്ഞദിവസം ലോക്‌സഭയില്‍ പൗരത്വ ബില്ലിനെ ഭൂരിപക്ഷം അനുകൂലിച്ചിരുന്നു. ഇതിനെതിരെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ദേശീയപൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി 600 ഓളം കലാകാരന്മാരും എഴുത്തുകാരും മുന്‍ ജഡ്ജിമാരും രംഗത്ത്. ബില്ല് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ആരോപിച്ചാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. അഭയാര്‍ത്ഥികളായി രാജ്യത്തെത്തി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. അതേസമയം അനുച്ഛേദം 371ല്‍ ഒരു മാറ്റങ്ങളൊന്നുമില്ലെന്നും. ഇതില്‍ യാതൊരു വിധത്തിലുള്ള ഭരണഘടനാ ലംഘനവും ഇല്ലെന്നും ബില്‍ അവതരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതാണ്.
എഴുത്തുകാരായ നയന്‍താര സാഹല്‍, അശോക് വാജ്പേയ്, അരുന്ധതി റോയ്, പോള്‍ സക്കറിയ, അമിതവ് ഘോഷ്, ശശിദേശ് പാണ്ഡെ തുടങ്ങിയവരും കലാകാരന്മാരായ ടി.എം കൃഷ്ണ, അതുല്‍ ദോഡിയ, വിവന്‍ സുന്ദരം, സൂധീര്‍ പട്വര്‍ധന്‍, ഗുലാം മുഹമ്മദ് ഷെയ്‌ക്, നീലിമ ഷെയ്‌ക്ക് തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണസെന്‍, നന്ദിതാ ദാസ്, ആനന്ദ് പട്വരധന്‍, തുടങ്ങിടയവരും കൂടാതെ റൊമിലാ ഥാപ്പര്‍, പ്രഭാത് പട്നായിക്, രാമചന്ദ്ര ഗുഹ, ദീത കപൂര്‍, അകീല്‍ ബില്‍ഗ്രാമീ, സോയ ഹസ്സന്‍, ടീസ്റ്റ് സെറ്റല്‍വാഡ്, ഹര്‍ഷ് മന്ദര്‍, അരുണ റോയ്, ബെസ്വാഡ വില്‍സണ്‍ തുടങ്ങിയവരും ജസ്റ്റിസ് എ.പി. ഷാ, യോഗേന്ദ്ര യാദവ്, ജി.എന്‍. ദേവി, നന്ദിനി സുന്ദര്‍, വജാത്ത് ഹബീബുള്ള എന്നിവരാണ് കേന്ദ്ര സര്‍ക്കാരിന് തുറന്ന കത്ത് അയച്ചിരിക്കുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണ് ഇത്. ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ബില്‍ നടപ്പിലാക്കുന്നതില്‍ നിന്നും പിന്മാറണം ഇവരുടെ കത്തില്‍ ആരോപിക്കുന്നുണ്ട്.
















