ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സടക് യോജനയുടെ മൂന്നാംഘട്ടത്തില്‍ കേരളത്തിലെ 1,425 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ റോഡുകള്‍ ഏറ്റവും ഗുണനിലവാരത്തിലാണ് നിര്‍മിക്കുന്നതെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയില്‍ മറുപടി നല്‍കി. പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സടക് യോജന പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷമാണ് കേരളത്തിനായി 1,425 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കെല്ലാമുള്ള നിശ്ചിത മാനദണ്ഡങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ചില പ്രദേശങ്ങളില്‍ റോഡിന്റെ വീതി കൂട്ടിയും ചില സ്ഥലങ്ങളില്‍ വീതി കുറച്ചും റോഡ് നിര്‍മിക്കേണ്ടതുണ്ട്. ഓരോഘട്ടത്തിലും മോണിട്ടറിങ് നടത്തി റോഡിന്റെ ഗുണനിലവാര പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി മറുപടി നല്‍കി.
















