ന്യൂദല്‍ഹി: എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഒക്ടോബര്‍ പത്തിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ എത്തിയിരുന്നു.
.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി.എച്ച് കപാഡിയ കഴിഞ്ഞ മെയില്‍ ഇതു സംബന്ധിച്ച സമന്‍സ് നല്‍കിയിരുന്നു.കര്‍ണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നീരവ് മോദി, ലളിത് മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന.കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഉച്ചകഴിഞ്ഞാണ് രാഹുലിനെതിരായ കേസ് കോടതി പരിഗണിക്കുന്നത്.
















