ന്യൂദല്‍ഹി : പാര്‍ലമെന്റിനെ അധിക്ഷേപിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കിടെ ബില്ലിന്റെ പകര്‍പ്പ് സ്പീക്കര്‍ മുമ്പാകെ കീറിയെറിഞ്ഞാണ് പ്രതിഷേധിക്കുകയായിരുന്നു. ഒരു ജന പ്രതിനിധി എന്ന നിലയില്‍ ലോക്‌സഭയില്‍ പാലിക്കേണ്ട നടപടികളെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഒവൈസിയുടെ ഈ നടപടി.
രാജ്യത്തിന്റെ ഭരണഘടനയ്‌ക്ക് വിരുദ്ധമാണ് നിര്‍ദ്ദിഷ്ട ഭേദഗതിയെന്ന് ആരോപിച്ചായിരുന്നു ഒവൈസിയുടെ പ്രകടനം. എന്നാല്‍ 371 അനുച്ഛേദത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭരണഘടന വിരുദ്ധമായി ബില്ലില്‍ ഒന്നും പ്രതിപാദിക്കുന്നില്ല. മുസ്ലിങ്ങളെ കുറിച്ചും ഇതില്‍ പറയുന്നില്ലെന്നും അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതൊന്നും വകവെയ്‌ക്കാതെയാണ് ഒവൈസി പ്രതികരിച്ചത്.
ദക്ഷിണാഫ്രിക്കയില്‍വച്ച് വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയതിനെ തുടര്‍ന്നാണ് ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അന ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ലെന്നും ഒവൈസി ഇതിനോട് പ്രതികരിച്ചു. എന്നാല്‍ ഒവൈസിയുടെ നടപടി പാര്‍ലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എംപിമാര്‍ കുറ്റപ്പെടുത്തി. അച്ചടക്ക ലംഘനത്തിന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍. ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ സ്ഥിരം താമസക്കാരാണെങ്കില്‍ ഇവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍.
















