വാഷിങ്ടണ്‍: വിവര സാങ്കേതികവിദ്യയിലെ അതികായന്മാരിലൊരാളായ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ (സിഇഒ) സത്യ നദെല്ലയ്‌ക്ക് ഒരു മാസം ലഭിക്കുന്നത് പതിനഞ്ച് കോടി ഇരുപത്തെട്ടുലക്ഷത്തി നാനൂറ്റി അമ്പത്തിരണ്ട് രൂപ. നൂറ്റിയെണ്‍പത് കോടിയിലധികമാണ് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ വരുമാനം. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവരില്‍ ഒരാളാണ് ഇന്ത്യക്കാരനായ സത്യ നദെല്ല.
കണക്കുകള്‍ പ്രകാരം നൂറ്റിയെണ്‍പത്തിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷത്തി അയ്യായിരത്തി നാനൂറ്റിമുപ്പത്തിയഞ്ച് രൂപയാണ് നദെല്ലയുടെ വാര്‍ഷിക വരുമാനം. ഇതനുസരിച്ച് മൂന്ന് കോടി അന്‍പത്തിരണ്ട് ലക്ഷത്തി അറുപത്തൊന്നായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി മൂന്ന് രൂപ ഒരാഴ്ചയിലും എഴുപത് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി മുന്നൂറ്റി ഇരുപത്തൊന്‍പത് രൂപ ഒരു ദിവസവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.2014 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നദെല്ല ചുമതലയേല്‍ക്കുന്നത്. 1967 ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്.
















