Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കൊള്ളലാഭം കൊയ്യാൻ വ്യാപാരികൾ ഉള്ളി പൂഴ്‌ത്തിവയ്‌ക്കുന്നു, മാവേലിസ്റ്റോർ വഴി ഉള്ളി ലഭ്യമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 01:43 pm IST
in Local News

കണ്ണൂര്‍: ഉള്ളിയുടെ വിലവര്‍ധനവിന്റെ മറവില്‍ പൂഴ്‌ത്തിവെപ്പ് നടക്കുന്നതായി ആരോപണം. വില കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോഡ് കണക്കിന് ഉള്ളി മാര്‍ക്കറ്റിലെത്തിയിട്ടും ലഭ്യത കുറഞ്ഞതാണ് പൂഴ്‌ത്തിവെപ്പുണ്ടായെന്ന സംശയമുയര്‍ത്തിയത്. ജില്ലയിലെ പലചരക്കുകടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ ഉള്ളി കിട്ടാത്ത അവസ്ഥയാണ്. ഉള്ളിക്ക് ഇപ്പോള്‍ത്തന്നെ വില 150 ല്‍ എത്തിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഉള്ളി ആവശ്യത്തിന് കിട്ടാതായതോടെ വില ഇനിയും ഉയര്‍ത്തി കൊള്ളലാഭം കൊയ്യാനുള്ള വ്യാപാരികളുടെ ശ്രമമാണ് പൂഴ്‌ത്തിവെപ്പ്. 

ഇറക്കുമതി ചെയ്ത ഉള്ളി ആവശ്യത്തിന് കിട്ടാനുണ്ടെങ്കിലും ഗുണനിലവാരമില്ല എന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ വാങ്ങാതിരിക്കുകയാണ്. പെട്ടെന്ന് മോശമാകാത്ത വെള്ളം വറ്റിയ പഴയ ഉള്ളിക്കാണ് ഉയര്‍ന്ന വിലയുള്ളത്. ഇവ ആഴ്ചകളോളം സൂക്ഷിക്കാന്‍ കഴിയും. ഇത്തരം ഉള്ളിയാണ് മൊത്തവ്യാപാരികള്‍ പൂഴ്‌ത്തിവെക്കുന്നത്. 

വില കയറിയതോടെ തീന്‍മേശകളില്‍ നിന്നും പ്രധാന ഇനമായ ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. ഉള്ളിവില കുത്തനെ ഉയര്‍ന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. മാവേലി സ്റ്റോറുകള്‍ വഴി ഉള്ളി ന്യായവിലക്ക് ലഭ്യമാക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടും ഇതൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 

കാലാവസ്ഥാവ്യതിയാനം മൂലവും പ്രകൃതിക്ഷോഭം മൂലവും കൃഷി നശിച്ചതാണ് ഉള്ളിയുടെ ഉല്‍പ്പാദനം കുറയാന്‍ കാരണമായത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. 

ഹോര്‍ട്ടി കോര്‍പ്പിന്റെ വില്‍പ്പനകേന്ദ്രങ്ങളിലും ഉള്ളിക്ക് 140 രൂപ വിലയുണ്ട്. വെളുത്തുള്ളിക്ക് 190 രൂപയും ചെറിയ ഉള്ളിക്ക് 160 രൂപയുമാണ് വില. പൊതുമാര്‍ക്കറ്റിലെ വിലയില്‍ ഏറെ വ്യത്യാസമില്ല. സിവില്‍ സപ്ലൈസ് അധീനതയിലുള്ള മാര്‍ക്കറ്റുകളിലും ഏറെ വലിപ്പമുള്ള തൂക്കി ഉള്ളിക്കും തീവിലയാണ്. ഇന്നലെ 150 രൂപക്കാണ് ഇത് വില്‍പ്പന നടത്തിയത്. എന്നാല്‍ ഈ ഭീമന്‍ ഉള്ളിക്ക് ആവശ്യക്കാര്‍ കുറവാണ്. ഈ ഘട്ടത്തില്‍ വില നിയന്ത്രിക്കാതെയും പൂഴ്‌ത്തിവെപ്പിനെതിരെ നടപടി സ്വീകരിക്കാതെയും കേന്ദ്രസര്‍ക്കാറിനെതിരെ മുതലക്കണ്ണിരൊഴുക്കി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.