പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോന്നി പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. നേരത്തെ ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയ കേസിലും പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
സ്വകാര്യ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ഇയാള്‍ കുട്ടികളോട് അശ്‌ളീലമായ രീതിയില്‍ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുകേഷിനെ റിമാന്‍ഡ് ചെയ്തു.
















