Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബനാറസ് ഹിന്ദു സര്‍വ്വകലാശാല വിമുക്തമാവണം വിവാദങ്ങളില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 05:07 am IST
inVicharam

 

കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുന്നവരാണ് ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ വാസ്തവം മനസ്സിലാക്കാതെ പ്രതികരിക്കുന്നവരും. വാരാണസി ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സംസ്‌കൃത  വിഭാഗമായ സംസ്‌കൃത വിദ്യാ ധര്‍മ്മ വിഗ്യാനില്‍  സാഹിത്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി മുസ്ലിമായ ഡോ. ഫിറോസ് ഖാനെ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിക്കുകയാണ് ഈ വിഭാഗം. മുസ്ലിം ആയ ഒരാള്‍ സംസ്‌കൃത അധ്യാപകന്‍ ആയതിനെതിരെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അവിടെ കോലാഹലം ഉണ്ടാക്കി എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. പക്ഷേ, വസ്തുതകള്‍ അവിടെ വളച്ചൊടിക്കപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കുമേല്‍ വിദ്യാര്‍ത്ഥികളും അവരെ പിന്തുണയ്‌ക്കുന്നവരും കളങ്കം ചാര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. എന്നാല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിതമായതിനുപിന്നിലുള്ള ഉദ്ദേശ്യം  എന്തെന്ന് മനസ്സിലാക്കിയിട്ടുള്ളവര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. അക്കാര്യമെല്ലാം സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുമുണ്ട്. ഹിന്ദു ശാസ്ത്രങ്ങളേയും സംസ്‌കൃത ഭാഷയേയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പൗരാണിക ഭാരതത്തിന്റെ മഹത്തായ സംസ്‌കാരവും ദര്‍ശനവും പരിപാലിക്കുകയും ജനകീയമാക്കുകയും ചെയ്യുക, അത് ഹിന്ദു സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുക എന്നീ  ധര്‍മ്മവും ഈ സര്‍വ്വകലാശാല നിറവേറ്റിവരുന്നു.

സംസ്‌കൃത ഭാഷാ പഠനത്തിനായി ആര്‍ട്‌സ് അധ്യയന വിഭാഗവും ഹിന്ദു ശാസ്ത്ര പഠനത്തിനായി സംസ്‌കൃത വിദ്യാധര്‍മ്മ വിഗ്യാന്‍ സാംഖ്യ അധ്യയന (എസ്‌വിഡിവിഎസ്) വിഭാഗവുമാണുള്ളത്. വേദം, വ്യാകരണം, സാഹിത്യം, ജ്യോതിഷം, ധര്‍മ്മശാസ്ത്രം, ജൈന-ബുദ്ധ ദര്‍ശനം, വേദിക് ദര്‍ശനം എന്നിങ്ങനെ എട്ട് ഡിപ്പാര്‍ട്ടുമെന്റുകളാണ് എസ്‌വിഡിവിഎസിനുള്ളത്. ഇതില്‍ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്‌സുകള്‍ നടക്കുന്നു. സംസ്‌കൃതത്തിന് മാത്രമല്ല ഭോജ്പുരി തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കും മറ്റ് വിദേശ ഭാഷകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നു. സംസ്‌കൃത ഭാഷയെ സ്‌നേഹിക്കുന്നവരും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും താല്‍പര്യമുള്ളവരുമാണ് സംസ്‌കൃതം പഠിക്കാനെത്തുന്നത്.

സംസ്‌കൃതം ഒരു ഭാഷ എന്ന നിലയില്‍ മനസ്സിലാക്കുക, വേദം, വ്യാകരണം, സാഹിത്യം, ജ്യോതിഷം, ധര്‍മ്മശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകള്‍ പഠിക്കുന്നതിനൊപ്പം  പ്രായോഗികമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മദന്‍ മോഹന്‍ മാളവ്യ 1916 ല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചത്. 

സംസ്‌കൃത വിദ്യാധര്‍മ്മ വിഗ്യാന്‍ അധ്യയന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമാണ് സര്‍വ്വകലാശാല നല്‍കുന്നതും. ഹിന്ദു ശാസ്ത്രങ്ങളുടെ സാഹിത്യം മനസ്സിലാക്കുക, പ്രാവര്‍ത്തികമാക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പഠനമാണ് ഇതിന്റെ കീഴില്‍ നടക്കുന്നത്. ഹൈന്ദവ ദര്‍ശനങ്ങളും സംസ്‌കാരവും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ധര്‍മ്മചിന്തയും പരിപാലിക്കുക എന്നതാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. സംസ്‌കൃത ഗ്രന്ഥങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയല്ല, മറിച്ച് ധര്‍മ്മനിഷ്ഠയോടെ മതാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുകയെന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ ആചരിക്കുന്ന ഒരാളാവണം പഠിപ്പിക്കുന്ന അധ്യാപകനും. അല്ലാത്തപക്ഷം അധ്യയനം അപൂര്‍ണ്ണമാവും. നീന്തല്‍ വശമില്ലാത്ത ഒരാള്‍, അതിന്റെ നിയമാവലി മാത്രം പഠിച്ച് കുട്ടികളെ പരിശീലിപ്പിക്കുന്നതുപോലെയായിരിക്കും ആ പഠനം.

ഇന്ത്യ സ്വതന്ത്രയാകുന്നതിനും മുമ്പേ സ്ഥാപിതമായ ബനാറസ് ഹിന്ദു സര്‍വ്വകലാശാല, ഹിന്ദു ആചാരങ്ങള്‍ തനിമയോടെ പിന്തുടരുന്നവരെ വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലനസ്ഥലമാണ്.  മതത്തിന്റേയും മതനിരപേക്ഷതയുടേയും പേരില്‍ കാലങ്ങളായുള്ള അധ്യയന രീതിയെ വിമര്‍ശിക്കുന്നതിന് മുമ്പ് ഈ സര്‍വ്വകലാശാലയുടെ സ്ഥാപിത ഉദ്ദേശ്യം എന്തെന്ന് മനസ്സിലാകുന്നത് നല്ലതായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.