ന്യൂദല്‍ഹി: ഉള്ളി വിലയുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ ഉയരുന്ന ആരോപണങ്ങളുടെ നിജ സ്ഥിതി പുറത്ത്. ലോക്‌സഭയില്‍ ചോദ്യോത്തരവേളക്കിടയില്‍ കോണ്‍ഗ്രസ് എംപി സുപ്രിയാ സ്യൂള്‍ ഉള്ളിയുടെ വില വര്‍ധനവിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഉള്ളി കഴിക്കാത്തതിനാല്‍ വിലവര്‍ധനവ് തന്നെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞതായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ബിജെപി വിരുദ്ധരാണ് ഇത് പ്രചരിപ്പിച്ചതെന്ന് തെളിയിക്കുന്നതാണ് ഇന്ത്യാ ടുഡെയുടെ കണ്ടെത്തല്‍.
കോണ്‍ഗ്രസ് എംപി സുപ്രിയാ സ്യൂളിന്റെ ചോദ്യത്തോട് മറുപടി പറയവേ മറ്റൊരു എംപി താങ്കള്‍ ഈജിപ്ഷ്യന്‍ ഉള്ളികള്‍ കഴിക്കുമോയെന്ന് സീതാരാമനോട് ചോദിക്കുന്നുണ്ട്(വീഡിയോയില്‍ ഈ എംപിയെ കാണിക്കുന്നില്ല). ഇതിന് മറുപടിയായിട്ടാണ് താന്‍ ഉള്ളി കഴിക്കാറില്ലെന്നും അതിനാല്‍ വിഷമിക്കേണ്ടെന്നും വ്യക്തമാക്കിയത്. എന്നാല്‍ ഈ ഉത്തരം സുപ്രിയയുടെ ചോദ്യത്തിനുള്ള മറുപടിയായി വരുത്തി തീര്‍ക്കുകയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍.
ഉള്ളി വിലവര്‍ധനവ് തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ഒരിക്കല്‍ പോലും സീതാരാമന്‍ വീഡിയോയില്‍ പറയുന്നില്ല. ഉള്ളിയും വെള്ളുത്തുള്ളിയൊന്നും താനധികം കഴിക്കാറില്ല. അതിനാല്‍ വിഷമിക്കേണ്ട. ഉള്ളിയും വെളുത്തുള്ളിയും അത്ര ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറഞ്ഞു. എന്നാല്‍ ഇതിനെ തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബിജെപി വിരുദ്ധര്‍ ഉള്ളി കഴിക്കില്ലെന്നും മറ്റുള്ളവരെ ഉള്ളി കഴിക്കാന്‍ അനുവദിക്കില്ലെന്നും വരെ സീതാരാമന്‍ പറഞ്ഞെന്ന് വരുത്തി തീര്‍ത്തു.
















