Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിലപാട് മാറ്റി പാര്‍ട്ടികള്‍; പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടക്കും

കെ.സുജിത്byകെ.സുജിത്
Dec 6, 2019, 01:03 am IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി കൂടുതല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ബില്ലിനെ എതിര്‍ത്തിരുന്ന ജെഡി (യു) വും ബിജെഡിയും അനുകൂലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബില്‍ പാസാകുമെന്ന് ഉറപ്പായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പാണ് പൗരത്വ ഭേദഗതി ബില്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്‍ അനായാസേന പാസാകും. 

ബില്ലിനെതിരെ സഖ്യകക്ഷികളില്‍നിന്നു തന്നെ വലിയ എതിര്‍പ്പാണ് കഴിഞ്ഞ തവണ സര്‍ക്കാരും ബിജെപിയും നേരിട്ടത്. അതില്‍ മുന്നിലുണ്ടായിരുന്ന ജെഡി (യു) വാണ് ഇപ്പോള്‍ നിലപാട് മാറ്റിയവരില്‍ പ്രധാനി. നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാരെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പ്രതിനിധി സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് ഇവര്‍ക്ക് വാക്കും നല്‍കി. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെന്നും ബില്ലിനെ പിന്തുണക്കാനാണ് തീരുമാനമെന്നും ജെഡിയു നേതാക്കള്‍ ഇപ്പോള്‍ വിശദീകരിക്കുന്നു. മറ്റൊരു സഖ്യകക്ഷിയായ അസം ഗണപരിഷത്തും എതിര്‍പ്പ് ഉപേക്ഷിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസി മേഖലകളെ ബില്ലില്‍നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി മുന്‍ നിലപാട് മാറ്റി പ്രതിപക്ഷത്തുള്ള ബിജെഡിയും സര്‍ക്കാരിന് അനുകൂലമായിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ്സും പിന്തുണ സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി. അയല്‍രാജ്യത്ത് മതപരമായ പീഡനം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് നേതാവ് വിജയ്‌സായ് റെഡ്ഡി പറഞ്ഞു. ബില്ലിനെതിരെ ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും വീണ്ടുവിചാരത്തിലാണെന്നാണ് സൂചന. ബില്ലിന് ‘മതേതര’ സ്വഭാവം വരുത്താന്‍ മൂന്ന് രാജ്യങ്ങള്‍ക്ക് പകരം ആറു രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ എതിര്‍ക്കുന്നത് പൗരത്വത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നാണ് മമതയുടെ ഭയം. 

ഭൂരിപക്ഷത്തിന് 120

245 അംഗ രാജ്യസഭയില്‍ 238 ആണ് നിലവിലെ അംഗങ്ങള്‍. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. 122 പേരുടെ പിന്തുണ ഉറപ്പായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ബിജെപിക്ക് 81 ഉള്‍പ്പെടെ എന്‍ഡിഎക്ക് 102 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് എഐഎഡിഎംകെ (11), ബിജെഡി (7), ടിആര്‍എസ് (6), ശിവസേന (3), വൈഎസ്ആര്‍ കോണ്‍ഗ്രസ് (2), സ്വതന്ത്രര്‍ (2) എന്നിവരുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ടിഡിപി ഉള്‍പ്പെടെ ഏതാനും പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. ഇതും സര്‍ക്കാരിന് കാര്യങ്ങള്‍ അനുകൂലമാക്കും. വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരായ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബില്‍ പാസാകാന്‍ വേണ്ടത്. 

പിന്തുണച്ച് ശിവസേന; എതിര്‍ത്ത് കോണ്‍ഗ്രസ്

 മഹാരാഷ്‌ട്രയിലെ സഖ്യസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേന ബില്ലിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കി. അതേസമയം എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ തര്‍ക്കത്തെ തുടര്‍ന്നാണ് സേന എന്‍ഡിഎ വിട്ടത്. കേന്ദ്രത്തില്‍ പ്രതിപക്ഷത്താണെങ്കിലും മുന്‍ നിപാടില്‍ മാറ്റമില്ലെന്നും ദേശസുരക്ഷക്കും ദേശീയതക്കും അനുകൂലമായ നിലപാടെടുക്കുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ബില്ലിനെക്കുറിച്ച് പഠിച്ചിട്ട് പറയാമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. എന്നാല്‍ ബില്ലിനെ എതിര്‍ക്കുമെന്ന് രാഹുല്‍ ഇന്നലെ കേരളത്തില്‍ പറഞ്ഞു. മറ്റ് ദേശീയ നേതാക്കള്‍ വിഷയത്തില്‍ മൗനത്തിലാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.