Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ ഗവര്‍ണറെ പ്രവേശിപ്പിക്കാതെ നിയമസഭാ മന്ദിര കവാടം പുറത്തുനിന്നും പൂട്ടി; മമത സര്‍ക്കാരിന്‍റേത് ലജ്ജാകരമായ നടപടിയെന്ന് ജഗ്ദീപ് ധന്‍കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 03:20 pm IST
in India

കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണറെ അകത്തേയ്‌ക്ക് പ്രവേശിപ്പിക്കാതെ നിയമസഭാ കവാടം പുറത്തുനിന്നും അടച്ചിട്ടു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനോടുള്ള മമത ബാനര്‍ജി വിദ്വേഷം സ്പീക്കറും ഏറ്റുപിടിക്കുന്ന വിധത്തിലാണ സംസ്ഥാനത്തെ നിയമസഭയില്‍ അരങ്ങേറിയിത്. 

പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് ധന്‍കര്‍ ഇന്ന് കൊല്‍ക്കത്തയില്‍ നിയമസഭ സന്ദര്‍ശിക്കാനായി എത്തിയത്.  മുന്‍കൂട്ടി അറിയിച്ചിട്ടും ഗവര്‍ണര്‍ എത്തിയപ്പോള്‍ നിയമസഭാ മന്ദിരത്തിന്റെ എല്ലാ ഗേറ്റുകളും അടച്ചിട്ട നിലയിലായിരുന്നു. ഏറെ നേരം വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്റ്റിന് മുമ്പിലായി അദ്ദേഹം നിലയുറപ്പിച്ചെങ്കിലും ആരും തുറന്നില്ല. പിന്നീട് സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും മറ്റും പോകുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് ഗവര്‍ണര്‍ അകത്ത് പ്രവേശിച്ചത്. 

സുപ്രധാന ബില്ലുകളില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്ചിയിച്ചുറപ്പിച്ചുമാണ് താന്‍ സന്ദര്‍ശനത്തിനെത്തിയത്. പിന്നെ എന്ത് കൊണ്ടാണ് ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നത്. സഭചേരുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചെന്ന് കരുതി അസംബ്ലിയുടെ ഗെയ്റ്റുകള്‍ അടച്ചിടണമെന്നില്ല. ലജ്ജാകരമായ നടപടിയാണിത്. ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിയമസഭാ സ്പീക്കര്‍ തന്നെ ഇന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. അവസാന നിമിഷം അത് റദ്ദാക്കി. ഇത് അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ചരിത്രപരമായ കെട്ടിടവും അതിനകത്തുള്ള ലൈബ്രറിയും കാണുക എന്ന ലക്ഷ്യം മാത്രമാണ് തന്റെ സന്ദര്‍ശനത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ധന്‍കര്‍ ഗവര്‍ണാറായി ചുമതലയേറ്റെടുത്ത ശേഷം ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും അദ്ദേഹത്തെ ഇതുവരെ കാണാന്‍ ചെന്നിട്ടില്ല. ബുധനാഴ്ച കൊല്‍ക്കത്ത യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ വൈസ് ചാന്‍സിലര്‍ സോണാലി ചക്രവര്‍ത്തിയും ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു. 

സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതുമുതല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹെലിക്കോപ്ടര്‍ പറത്താന്‍ ഗവര്‍ണര്‍ അനുമതി തേടിയെങ്കിലും അതും നിരസിച്ചു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും ബംഗാള്‍ അതിര്‍ത്തിയിലേക്ക് കാറിലാണ് ഗവര്‍ണര്‍ സഞ്ചരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

World

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പുതിയ വാര്‍ത്തകള്‍

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.