Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎസ്എന്‍എല്‍ വിആര്‍എസ് പാക്കേജ് അട്ടിമറിക്കാന്‍ ഇടതു യൂണിയനുകള്‍; അപേക്ഷകരുടെ വിവരം സര്‍വറില്‍ നിന്ന് ചോര്‍ത്തി; പദ്ധതിക്കെതിരെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും കുപ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2019, 05:49 am IST
in Kerala

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ ഭാവി നിര്‍ണയിക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ സ്വയം വിരമിക്കല്‍ പാക്കേജ് (വിആര്‍എസ്) അട്ടിമറിക്കാന്‍ ഇടത് തൊഴിലാളി യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വിആര്‍എസ് പദ്ധതി തൊഴിലാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇതിനെ തുരങ്കംവച്ച് ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനുള്ള ശ്രമമാണ് എംപ്ലോയീസ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. 

ജീവനക്കാര്‍ സ്വയം വിരമിച്ചാല്‍ ഇടതുപക്ഷ സംഘടനയുടെ അംഗബലം കുറയുകയുമെന്നു മാത്രമല്ല ഭീമമായ മാസവരിസംഖ്യ ലഭിക്കാതെയും വരും. ഇതിനാലാണ് കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടും തെറ്റിദ്ധരിപ്പിച്ചും നിര്‍ബന്ധിച്ചും വിആര്‍എസ്സിന് അപേക്ഷിച്ചവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയൊട്ടാകെ പാക്കേജിന് അനുകൂലമായി ജീവനക്കാര്‍ പ്രതികരിച്ചപ്പോള്‍ കേരള സര്‍ക്കിളില്‍ അപേക്ഷിച്ചവരെ പോലും പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ്. കേരളത്തില്‍ 82,580 പേരാണ് വിആര്‍എസ്സിന് അര്‍ഹര്‍. ഇതില്‍ 2619 പേര്‍അപേക്ഷിച്ചു. പ്രത്യേക പോര്‍ട്ടല്‍ സംവിധാനത്തിലൂടെയാണ് അപേക്ഷ. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നാളെ സമാപിക്കാനിരിക്കെ ഊമക്കത്തുകളിലൂടെയും വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ കുപ്രചാരണമാണ് നടക്കുന്നത്.

അപേക്ഷ സ്വീകരിക്കുന്ന സെര്‍വറിന്റെ പാസ്‌വേഡ് കൈകാര്യം ചെയ്യുന്ന ഇടതുപക്ഷ അനുകൂലികളായ ഏതാനും ഉദ്യോഗസ്ഥര്‍ വിആര്‍എസ്സിന് അപേക്ഷിച്ചവരുടെ വിവരങ്ങള്‍ ചോര്‍ത്തി യൂണിയനുകള്‍ക്ക് നല്‍കി. ഇതോടെ രഹസ്യമായി സ്വന്തം യൂസര്‍നെയിം വഴി അപേക്ഷിച്ചവരുടെ വീടുകളില്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് യൂണിയന്‍ നേതാക്കള്‍ കയറി ഇറങ്ങുകയാണ്. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍, സഞ്ചാര്‍ നിഗം എക്‌സിക്യൂട്ടീവ് അസോസിയേഷന്‍ തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലും പാക്കേജിനെതിരെയുള്ള പോസ്റ്റുകളാണ്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിആര്‍എസ് പാക്കേജിന്റെ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ തന്നെ വഹിക്കും. അതേസമയം, ജീവനക്കാര്‍ പാക്കേജ് നിരാകരിച്ചാല്‍ മൊത്തം ശമ്പളബാധ്യത, പെന്‍ഷന്‍ വിഹിതം എന്നിവ ബിഎസ്എന്‍എല്‍ തന്നെ വഹിക്കേണ്ടി വരും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ബിഎസ്എന്‍എല്ലിനു താങ്ങാന്‍ കഴിയില്ല. നികുതി കുറയ്‌ക്കുന്നതിന് വേണ്ടി ഘട്ടങ്ങളായി ലഭിക്കുന്ന തുക, ശമ്പളപരിഷ്‌കരണത്തെ ചൊല്ലിയുള്ള വ്യാജപ്രചരണം എന്നിവ നടത്തിയാണ് ജീവനക്കാരെ പിന്തിരിപ്പിക്കാന്‍ യൂണിയനുകള്‍ ശ്രമിക്കുന്നത്. ഇടതുപക്ഷ സംഘടനാ യൂണിയനുകളുടെ സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി ബിഎസ്എന്‍എല്ലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.