Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധകന്‍ പ്രാപിക്കുന്നത് കാരണബ്രഹ്മത്തെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 2, 2019, 03:15 am IST
in Samskriti

നാലാം അദ്ധ്യായം മൂന്നാം പാദം.

കാര്യാധികരണം

ഇതില്‍ 8 സൂത്രങ്ങളുണ്ട്

സൂത്രം കാര്യം ബാദരിരസ്യ ഗത്യുപത്തേ

കാര്യബ്രഹ്മത്തെ അഥവാ ഹിരണ്യഗര്‍ഭനെ പ്രാപിക്കുന്നു എന്ന് ബാദരി എന്ന ആചാര്യന്‍ പറയുന്നു. എന്തെന്നാല്‍ ഗതി അഥവാ ഗമനം എന്നത് കാര്യബ്രഹ്മത്തിന് യോജിക്കുന്നതിനാല്‍.

‘സ ഏനാന്‍ ബ്രഹ്മ ഗമയതി’ എന്ന ശ്രുതി വാക്യത്തില്‍ പറയുന്ന ബ്രഹ്മ ശബ്ദം സഗുണമാണോ നിര്‍ഗുണമാണോ എന്ന് ഇവിടെ വിചാരം ചെയ്യുന്നു. കാരണമായ നിര്‍ഗുണബ്രഹ്മം സര്‍വവ്യാപിയായതിനാല്‍ അവിടെ ഗമനം യോജിക്കുകയില്ല. സഗുണമായ ഹിരണ്യഗര്‍ഭനെയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. അതിനാല്‍ ശ്രുതിയില്‍ ജീവന്റെ ലോകാന്തര ഗമനം പരബ്രഹ്മ പ്രാപ്തിയ്‌ക്ക് വേണ്ടിയുള്ളതായില്ലെന്നാണ് ബാദരിയുടെ അഭിപ്രായം.

സൂത്രം വിശേഷിതത്ത്വാച്ച

വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും കാര്യബ്രഹ്മം തന്നെയെന്ന് തെളിയുന്നു.

ബൃഹദാരണ്യക ത്തില്‍ ‘ബ്രഹ്മലോകാന്‍ ഗമയതി, തേ തേഷു ബ്രഹ്മലോകേഷു പരാഃ പരാവതോ വസന്തി’ എന്ന ശ്രുതിയില്‍ ബ്രഹ്മത്തെ ലോക ശബ്ദത്താല്‍ വിശേഷിപ്പിച്ചിരിക്കുന്നു.

ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെന്നല്ല ബ്രഹ്മലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നു എന്നാണ് പറഞ്ഞത്. അതിനാല്‍ സഗുണ ബ്രഹ്മമമായ ഹിരണ്യഗര്‍ഭ പ്രാപ്തി തന്നെയാണ് യുക്തമായത്. നിര്‍വിശേഷമായ കാരണ ബ്രഹ്മപ്രാപ്തിയെ പരിഗണിക്കേണ്ടതില്ല.

സൂത്രം  സാമീപ്യാത്തു തദ് വ്യപദേശഃ

ആ പ്രതിപാദനം ബ്രഹ്മ സാമീപ്യത്താല്‍ ദോഷമുള്ളതായിത്തീരുന്നില്ല.

പരബ്രഹ്മത്തിന്റെ സാമീപ്യം മൂലം അപരബ്രഹ്മത്തിലും ബ്രഹ്മ ശബ്ദം വിരുദ്ധമാകുന്നില്ല. പരബ്രഹ്മം തന്നെ വിശുദ്ധമായ ഉപാധികളോട് കൂടുമ്പോള്‍ അപരബ്രഹ്മമായിത്തീരും. ഉപാധിരഹിതമായ ബ്രഹ്മമാണ് ഇവിടെ അറിയാന്‍ ആഗ്രഹിക്കുന്നത്.

സൂത്രം  കാര്യാത്യയേ തദദ്ധ്യക്ഷേണ സഹാതഃ പരമഭിധാനാത്

കാര്യമായ ലോകത്തിന്റെ നാശത്തില്‍ അതാത് ലോകാദ്ധ്യക്ഷന്‍മാരോട് കൂടി ഇതിലും ശ്രേഷ്ഠമായ പദത്തെ പ്രാപിക്കുന്നു. അങ്ങനെ ശ്രുതി പറയുന്നുണ്ട്. അതിനാല്‍ പുനരാവര്‍ത്തിയുണ്ടാവില്ല.

ദേവയാന മാര്‍ഗ്ഗത്തിലൂടെ ഊര്‍ധ്വ ലോകങ്ങളിലെത്തിയ ജീവന്‍മാര്‍ അതാത് ലോകാധിപന്‍മാരോടു കൂടി പരബ്രഹ്മത്തില്‍ ലയിക്കുന്നവെന്ന് ശ്രുതിയില്‍ കാണാം. അതിനാല്‍ തന്നെ അവയ്‌ക്ക് പുനരാവൃത്തിയില്ല.

സൂത്രം  സ്മൃതേശ്ച

സ്മൃതികളിലും ഇപ്രകാരം വിവരിക്കുന്നുണ്ട്. കൂര്‍മ്മപുരാണത്തില്‍ ‘ ബ്രഹ്മണാ സഹ തേ സര്‍വേ

സംപ്രാപ്‌തേ പ്രതിസഞ്ചരേ

പരസ്യാന്തേ കൃതാത്മാനഃ

പ്രവിശന്തി പരം പദം’

എന്ന ശ്ലോകത്തില്‍ കാര്യബ്രഹ്മ വിഷയത്തെയാണ് കാണിക്കുന്നത്.

സൂത്രം  പരം ജൈമിനിര്‍ മുഖ്യത്വാത്

മുഖ്യാര്‍ത്ഥമായതിനാല്‍ പരബ്രഹ്മം തന്നെയെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു.ഛാന്ദോഗ്യത്തില്‍ ‘സ ഏനാന്‍ ബ്രഹ്മ ഗമയതി’ എന്ന ശ്രുതി വാക്യത്തിലെ ബ്രഹ്മ ശബ്ദം പരബ്രഹ്മം തന്നെയെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു. എന്തെന്നാല്‍ ബ്രഹ്മ ശബ്ദം പരബ്രഹ്മത്തില്‍ മുഖ്യവും അപര ബ്രഹ്മത്തില്‍ ഗൗണവുമാണ്. ഗൗണവും മുഖ്യവുമുണ്ടെങ്കില്‍ മുഖ്യാര്‍ത്ഥം തന്നെ സ്വീകരിക്കണം.

സൂത്രം ദര്‍ശനാച്ച

ശ്രുതിയിലും പറഞ്ഞിട്ടുള്ളതിനാല്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നുവെന്ന് അറിയണം.

ഛാന്ദോഗ്യത്തിലെ ‘തയോര്‍ധ്വമായന്നമൃതത്വ മേതി’ എന്ന ശ്രുതി വാക്യത്തില്‍ ശ്രുതി സംബന്ധിയായ അമൃതത്വത്തെ പറയുന്നു. കാര്യ ബ്രഹ്മത്തിന്റെ അനിത്യം ഉറപ്പായതിനാല്‍ കാരണോപാസന തന്നെയാണ് യുക്തം. അത് തന്നെയാണ് ശ്രുതികളില്‍ പറയുന്നത്. സാധകന്‍ കാര്യബ്രഹ്മത്തെയല്ല കാരണ ബ്രഹ്മത്തെ തന്നെയാണ് പ്രാപിക്കുന്നതെന്ന് അറിയണം.

                                                                                                             9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

India

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.