Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

വേദജ്ഞാനമാണ് ഒറ്റമൂലി

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Dec 2, 2019, 03:09 am IST
inSamskriti

ദുഃഖങ്ങള്‍ പലതാണ്. ഓരോ ദുഃഖത്തിനും പരിഹാരവും ഓരോന്നാണ്. എന്നാല്‍ സര്‍വദുഃഖങ്ങള്‍ക്കും പരിഹാരമായ ഒരു ‘ഒറ്റമൂലി’ ഉണ്ട്. അറിവാണത്. അറിവ്, ജ്ഞാനം എന്നെല്ലാം പറയുമ്പോള്‍ പുസ്തകം വായിച്ചോ ചിന്തിച്ചോ മാത്രം നേടുന്നതല്ല. അതിനും പരമായ അറിവുണ്ട്, ജ്ഞാനമുണ്ട്. ഒരു ഋഗ്വേദ മന്ത്രം കാണുക:

ഓം വേത്ഥാ ഹി നിര്ഋതീനാം 

വജ്രഹസ്ത പരിവൃജമ്.

അഹരഹഃ ശുന്ധ്യുഃ 

പരിപദാമിവ. (ഋഗ്വേദ 8.24.24)

അര്‍ഥം: (വജ്രഹസ്ത=) വജ്രധാരിയായ ഹേ പരമേശ്വരാ, അവിടുന്ന്  (ഹി=) നിശ്ചയമായും (നിര്ഋതീനാമ്=) നാശത്തിന് കാരണമായ, ഞങ്ങളിലെ പാപചിന്തകളെയും ക്ലേശങ്ങളെയും (പരിവൃജമ്=) ഞങ്ങളില്‍നിന്നും വേര്‍പെടുത്തുന്നതിനുള്ള ഉപായത്തെ (വേത്ഥ=) അറിയുന്നവനാകുന്നു.  (അഹരഹഃ=) പ്രതിദിനവും (പരിപദാമ്=) ഭൂമിയെ ആകമാനം വീക്ഷിച്ച് ചരിക്കുകയും (ശുന്ധ്യുഃ ഇവ=) അന്ധകാരത്തെ അകറ്റുകയും ചെയ്യുന്ന സൂര്യനെപ്പോലെ.

നമ്മുടെയെല്ലാം ഉള്ളില്‍,   നമുക്ക് അറിവുള്ളതും അറിവില്ലാത്തതുമായ പല വിധം നിര്‍ഋതികള്‍ കുടിയിരിക്കുന്നുണ്ടായിരിക്കും.   നമ്മെ നാശത്തിലേക്ക് നയിക്കുന്ന പാപചിന്തകളും ക്ലേശങ്ങളുമാണ് ഈ നിര്ഋതികള്‍. ഇവയില്‍ ചിലതെല്ലാം നമുക്കുതന്നെ അറിവുള്ളതായിരിക്കും അവയെ നമുക്കുതന്നെ ഇല്ലാതാക്കാനും പ്രയാസമുണ്ടാകില്ല. എന്നാല്‍ മറ്റു ചിലത്, വിശേഷിച്ചും ക്ലേശങ്ങള്‍  അവയുടെ വേരുകളിരിക്കുന്നത് നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറത്തായിരിക്കും. അവയെ ഇല്ലാതാക്കണമെങ്കില്‍ പരമേശ്വരന്റെ സഹായം കൂടിയേ തീരൂ.

ക്ലേശങ്ങള്‍ അഞ്ചാണെന്ന് യോഗദര്‍ശനത്തില്‍  പറയുന്നു. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് ഈ പഞ്ചക്ലേശങ്ങള്‍. അനിത്യമോ അശുദ്ധമോ ദുഃഖദായകമോ  ജഡമോ ആയ വസ്തുക്കളില്‍, കാര്യങ്ങളില്‍ നേര്‍വിപരീതമായി, നിത്യമോ, ശുദ്ധമോ, സുഖമോ, ചൈതന്യമോ ദര്‍ശിക്കുന്നതിനെയാണ് അവിദ്യ എന്ന് പറയുന്നത്. വസ്തുക്കളെ ദര്‍ശിക്കുന്ന, അനുഭവിക്കുന്ന ജീവാത്മാവും ദര്‍ശനശക്തിയായ ബുദ്ധിയും തമ്മിലുള്ള ഭിന്നതയെ തിരിച്ചറിയാതിരിക്കുന്നതിനെയാണ് സ്മിത എന്ന് പറയുന്നത്. സുഖമനുഭവിച്ചു കഴിയുമ്പോള്‍ സുഖത്തെ പ്രതിയും സുഖസാധനങ്ങളെപ്രതിയും നമ്മുടെ ഉള്ളിലുണ്ടാകുന്ന തൃഷ്ണയാണ് രാഗം. ദുഃഖമനുഭവിച്ചു കഴിയുമ്പോള്‍ ദുഃഖത്തെ പ്രതിയും ദുഃഖസാധനങ്ങളെപ്രതിയും നമ്മുടെ ഉള്ളിലുണ്ടാകുന്ന വിനാശത്തിനുള്ള ഇച്ഛയാണ് ദ്വേഷം. മരണത്തെ പ്രതിയുള്ള ഭയത്തെയും ദുഃഖത്തെയും ഉളവാക്കുന്ന ക്ലേശമാണ് അഭിനിവേശം. ഈ അഞ്ചില്‍വെച്ച് മുഖ്യവും അവസാനം പറഞ്ഞ നാലെണ്ണത്തിന്റെ  വിളഭൂമിയുമായത് അവിദ്യയാണ്, അജ്ഞാനമാണ്.

ഈ അജ്ഞാനത്തെ പുസ്തക ജ്ഞാനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം അത്  ബുദ്ധിക്കും അതീതമായി നില്‍ക്കുന്നതാണ്. ഈ ലോകത്തിലെ സര്‍വ ദുരിതങ്ങളുടെയും മൂലമിരിക്കുന്നത് ഈ അവിദ്യയിലാണ്.  ധ്യാനത്തിലൂടെയാണ് ഇതിനെ ഇല്ലാതാക്കേണ്ടത് എന്ന് പതഞ്ജലിമുനി പറയുന്നു.  സന്ധ്യോപാസനാദികളാണ് അതിനായി അനുഷ്ഠിക്കേണ്ടത്. ആ ജ്ഞാനം നല്‍കുന്നതാകട്ടെ സാക്ഷാല്‍ പരമേശ്വരനും. പ്രതിദിനം സൂര്യന്‍ ഉദിച്ച്  അന്ധകാരത്തെ നീക്കുംപോലെ സന്ധ്യോപാസനയില്‍ ആ പരമേശ്വരന്‍ ഉദിച്ചുയര്‍ന്ന് ജ്ഞാനമാകുന്ന വജ്രമുപയോഗിച്ച് നമ്മുടെ ഉള്ളിലെ എല്ലാ നിര്ഋതികളെയും മുറിച്ചു വേര്‍പെടുത്തുന്നു.

സനാതന ധര്‍മത്തിന്റെ നിത്യ ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളില്‍വെച്ച് ഏറ്റവും മുഖ്യമായത് ബ്രഹ്മയജ്ഞമാണ് എന്ന് മനുസ്മൃതിയില്‍ കാണാം. എന്നാല്‍,  വേദാദിശാസ്ത്രങ്ങള്‍ ചൊല്ലിയോ വായിച്ചോ പഠിക്കുകയും പഠിപ്പിക്കുകയും  ചെയ്യുന്നതിനെ മാത്രമാണ് ബ്രഹ്മയജ്ഞം എന്ന് പറയുന്നത് എന്നൊരു തെറ്റിദ്ധാരണ പലരിലും ഉണ്ട്. വാസ്തവത്തില്‍ ഇവയോടൊപ്പം സന്ധ്യോപാസന എന്ന മുഖ്യ അങ്ഗം ചേരുമ്പോഴാണ് അത് ബ്രഹ്മയജ്ഞമാകുന്നത്. കാരണം ബുദ്ധിക്കതീതമായ ജ്ഞാനം അതിലൂടെയാണ് ലഭിക്കുന്നത്. ജ്ഞന്‍ അഥവാ അറിവുള്ളവന്‍ എന്നതിന്റെ അര്‍ഥം വളരെ വിപുലമാണെന്നര്‍ഥം. ഉദാഹരണമായി, വേദജ്ഞന്‍ എന്നാല്‍ കുറേ മന്ത്രങ്ങളെ മനഃ

പാഠമാക്കിയവനോ,  അവയെ പദം പിരിച്ച് അര്‍ഥം പറയാന്‍ അറിയുന്നവനോ അല്ല, മറിച്ച് വേദങ്ങളെ സ്വജീവിതത്തില്‍ അനുശീലിക്കുകയും വൈദിക സന്ധ്യോപാസനാദികളിലൂടെ അലൗകികജ്ഞാനത്തെ നേടി സര്‍വക്ലേശങ്ങളെയും നശിപ്പിച്ച് പവിത്രനായി മാറുന്നവനുമായ ഉപാസകനാണ്.

                                                                                                                 04952724700

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.