Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാപാരമ്പര്യത്തിലെ ഗുരുകവി

എസ്. രമേശന്‍ നായര്‍ by എസ്. രമേശന്‍ നായര്‍
Nov 30, 2019, 04:54 am IST
in Vicharam

മലയാളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി, ഗുരുകവി ആരെന്നു ചോദിച്ചാല്‍ അത് മഹാകവി അക്കിത്തമാണ്. ഒരു മഹാ പാരമ്പര്യത്തിന്റെ ഒടുവിലത്തെ കണ്ണികൂടിയാണ്. കാരണം മാറ്റങ്ങള്‍ എന്ന പേരില്‍ വരുന്ന ചില വൈകൃതങ്ങള്‍ നമ്മുടെ ഭാഷയെ, സാഹിത്യത്തെ, കവിതയെ ഒക്കെ വല്ലാതെ ശിഥിലീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതിനിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ദീപഗോപുരമാണ് അക്കിത്തം. 

അദ്ദേഹത്തിന്റെ ജ്ഞാനപീഠ ലബ്ധിയില്‍ എന്റെ സന്തോഷം എന്താണെന്നു വച്ചാല്‍ വ്യക്തിപരമായി എന്റെ ഗുരുകവിയുമാണ് അദ്ദേഹം. 1975 മുതല്‍ 85 വരെ പത്തുവര്‍ഷം തൊട്ടടുത്തിരുന്ന് തൃശൂര്‍ ആകാശവാണിയില്‍ ഞങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് അക്കിത്തം എഴുതിയ മുഴുവന്‍ കവിതകള്‍ക്കും പേരിട്ടിട്ടുള്ളത് ഞാനാണ്. കവിത എഴുതിത്തരും രമേശന്‍നായര്‍ ഒരു പേരിടൂ എന്ന് പറയും; അങ്ങനെയായിരുന്നു പതിവ്. 

എന്നോടുള്ള വാത്സല്യം പിന്നെയുമുണ്ട്. അക്കിത്തത്തിന്റെ രചനകളില്‍ ആരും അത്ര കാര്യമായി പരിഗണിക്കാതെ പോയ കവിതാ വിഭാഗമുണ്ട്, കുട്ടിക്കവിതകള്‍. കുട്ടിക്കവിതകള്‍ എന്തുകൊണ്ട്, എന്നു ചോദിച്ചാല്‍, കുഞ്ഞുങ്ങളില്‍നിന്നേ വേണം ഈ സംസ്‌കാരം രൂപപ്പെട്ടുവരാന്‍. മുതിര്‍ന്നവര്‍ക്കുള്ള കവിതകള്‍ കതിരില്‍വളം വയ്‌ക്കുന്നതുപോലെയാണ്. 

മലയാളത്തില്‍ ഇത്രയധികം കുട്ടിക്കവിതകള്‍ എഴുതിയ മഹാകവി വേറെയില്ല. അക്കിത്തത്തിന്റെ നൂറ്റി ഇരുപതില്‍ പരം കുട്ടിക്കവിതകളുടെ സമാഹാരമുണ്ട്. അതിന് അവതാരിക എഴുതാനായത് എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ്. അതില്‍ ഞാന്‍ പറയുന്നുണ്ട്, കുട്ടികളെ ഇങ്ങനെ എടുത്ത് കടമ്പില്‍ കയറ്റി വിടുന്ന അക്കിത്തത്തിന്റെ വാത്സല്യമാണ് ആ കവിതകള്‍. ആ വാത്സല്യത്തില്‍ എന്നെയും എടുത്ത് അവതാരികയിലൂടെ ആ കടമ്പിന്റെ കൊമ്പില്‍ കയറ്റി വിടുകയല്ലേ അക്കിത്തം ചെയ്തിരിക്കുന്നത്. 

അദ്ദേഹത്തിന്റെ വലിയൊരു മനസ്സ്, വലിയ മനുഷ്യസ്‌നേഹത്തിന്റെ പാരമ്യം, കൂടെ നില്‍ക്കുന്നവരോടുള്ള പരിഗണന, മറ്റുള്ളവര്‍ക്കായി കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ അത് അവനവന്റെ മനസ്സിലെ സൗരമണ്ഡലമായി മാറുന്ന അനുഭവം. ഇതിലൊക്കെക്കവിഞ്ഞ് എന്താണ് ഒരു കവിക്ക്. അതിന്റെ പരിപൂര്‍ണതയാണ് മഹാകവി അക്കിത്തം. ആ മഹാകവിയുടെ, മഹാപാരമ്പര്യത്തിലെ ഒരു കണ്ണിയായ, ആ ഗുരുകവിയുടെ ശിഷ്യകവിയായ  ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നപോലെ ആനന്ദം മലയാളത്തില്‍ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ, എന്ന് എനിക്ക് സംശയമുണ്ട്. അതനുഭവിക്കാനും വേണം ഒരു അര്‍ഹത. ആ അര്‍ഹത ഏറ്റവും കൂടുതല്‍ ഉള്ളയാളാണ് ഞാന്‍. 

മലയാളത്തിന്റെ മഹത്വം അംഗീകരിക്കപ്പെടുന്നു. ആര്‍ഷമായിട്ടുള്ള ഒരു മഹാ പാരമ്പര്യത്തിന്റെ ഒഴുക്കുവറ്റാത്ത ധാര; അതൊരു ന്യൂനതയൊന്നുമല്ല എന്ന് തെളിയിച്ച കവിയാണ് അക്കിത്തം. അതിപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനശ്വരമാണ് ധര്‍മം, ധര്‍മത്തിന്റെ വഴികള്‍. അതിലൂടെ ഇത്രയും കാലം സഞ്ചരിച്ച കവിയാണ് അക്കിത്തം. അതിന് കിട്ടിയ വലിയൊരു അംഗീകാരമാണ് ഈ ജ്ഞാനപീഠം. അതിലൂടെ മലയാളികള്‍ അംഗീകരിക്കപ്പെട്ടു.

മലയാള ഭാഷ കൂടുതല്‍ ധന്യമാണ്. അതിനെ സ്‌നേഹിക്കണം, വിശ്വസിക്കണം, സ്വാംശീകരിക്കണം. നമ്മുടെ മാതൃഭാഷയെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റണം എന്നൊരു മഹാ സന്ദേശംകൂടി ഈ സമ്മാനത്തിന് പിന്നിലുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ബംഗാളിലെ ഫാള്‍ട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലധികം വോട്ടിന് മുന്നില്‍; തൃണമൂലിന്റെ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ തോല്‍വിയിലേക്ക്

India

ബക്രീദിന് പൊലീസുകാരെ ബലിയർപ്പിക്കുമെന്ന് ഭീഷണി ; അസമിൽ മുൻ എം.എൽ.എ. അലി അക്ബർ അറസ്റ്റിൽ ; ഹിമന്തയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് ഈദ് കമ്മിറ്റികൾ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

India

തൃണമൂലിന് ദുരന്തകാലമോ ? പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് മമതയ്‌ക്ക് നോട്ടീസ് ; ഭരണം മാറിയതോടെ തൃണമൂൽ ഗുണ്ടകളെ വകവയ്‌ക്കാതെ നാട്ടുകാർ

Kerala

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി; അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.