ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയിലെ പേരുചേര്ക്കലുള്പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്ര അഴിച്ചുപണിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. നിലവില തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതിനു തടസമില്ല. എന്നാല്‍ ഇത് മാറ്റി, ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാനേ പാടുള്ളൂ എന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ കേന്ദ്ര നിയമമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.
നിലവില്‍ ഒരാള്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച് രണ്ടിലും വിജയിച്ചാല്‍ ഒരുസീറ്റ് രാജിവയ്ക്കണം. ഇതിന് ഉപതെരെഞ്ഞെടുപ്പു നടത്തിയാണ് പരിഹാരം കാണുന്നത്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി അധികമായി ചെലവാക്കേണ്ടിവരുന്നത്. ഇതുതടയാനാണ് പുതിയ പരിഷ്കരണം കൊണ്ടു വരുന്നത്. ഇനി രണ്ടു സീറ്റിലും മല്‍സരിക്കാമെന്ന നിലവിലെ നിയമം തുടരണമെന്ന അഭിപ്രായമാണുള്ളതെങ്കില്‍, ഉപതെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവ് കാരണക്കാരനായ സ്ഥാനാര്‍ഥിയില്‍ നിന്ന് പിഴയായി ഈടാക്കാനുള്ള നിയമം വേണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്.
ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കുമാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുള്ളൂ. ഇതിലും കമ്മീഷന് പരിഷ്കരണം ആവശ്യപ്പെടുന്നുണ്ട്. ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ഒന്നാം തീയതിക്കുമുമ്പ് 18 വയസ്് പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകണം എന്നാണ് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കാനും കമ്മീഷന് ആലോചിക്കുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമെ മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ഭരണഘടനാ പരിരക്ഷ ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നുണ്ട്.പുതിയ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി പുതിയ നിയമസെക്രട്ടറി അനൂപ്കുമാര്‍ മെനഡിരാറ്റയുമായി കൂടിക്കാഴ്ച നടത്തുമെന്ന് തെരഞ്ഞെടുപ്പു കമീഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: