ന്യൂദല്‍ഹി: നാഥുറാം വിനായക് ഗോഡ്സയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബിജെപി എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരേ കര്‍ശന നടപടിയുമായി ബിജെപി കേന്ദ്ര നേതൃത്വം. പ്രതിരോധ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ നിന്ന് പ്രഗ്യ സിങ്ങിനെ ഒഴിവാക്കുമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ. ഒപ്പം, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനും പ്രഗ്യ സിങ്ങിന് അനുമതി ഉണ്ടാകില്ല.
ഇന്നലെ എസ്.പി.ജി (ഭേദഗതി) ബില്ലിന്മേല് ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ.രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്. പ്രഗ്യയുടെ പരാമര്‍ശത്തെ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് നേരത്തേ തന്നെ തള്ളിയിരുന്നു. പ്രഗ്യയുടെ പ്രസ്താവന അപലപനീയമാണെന്നും നദ്ദ പ്രതികരിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ അച്ചടക്ക നടപടിയുമായ പാര്‍ട്ടി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: