Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിച്ച് ലെവന്‍ഡോവ്‌സ്‌കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 07:37 am IST
in Sports

ബെല്‍ഗ്രേഡ്: പതിനാല്  മിനിറ്റില്‍ നാലു ഗോളുകള്‍ നേടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ചാമ്പ്യന്‍സ് ലീഗില്‍ പുത്തന്‍ ചരിത്രമെഴുതി. ലെവന്‍ഡോവ്‌സ്‌കിയുടെ ഈ മിന്നുന്ന പ്രകടനത്തില്‍ ബയേണ്‍ മ്യൂണിക്ക് മടക്കമില്ലാത്ത ആറു ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തകര്‍ത്തുവിട്ടു.

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ നാലു ഗോള്‍ നേട്ടമാണിത്. ഇതോടെ ഈ സീസണില്‍ അഞ്ചു മത്സരങ്ങളില്‍ പത്ത് ഗോളുകളുമായി ലെവന്‍ഡോവ്‌സ്‌ക്കി ചാമ്പ്യന്‍സ് ലീഗില്‍ ടോപ്പ് സ്‌കോററായി. 

ആദ്യ പകുതിയില്‍ ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടിയെങ്കിലും വാര്‍ (വീഡിയോ അസിസ്റ്റന്‍ഡ് റഫി) അനുവദിച്ചില്ല. രണ്ടാം പകുതിയിലാണ് ലെവന്‍ഡോവ്‌സ്‌കിയുടെ ചരിത്രം കുറിച്ച പ്രകടനം അരങ്ങേറിയത്. അമ്പത്തിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റെഡ് സ്റ്റാറിന്റെ വല കുലുക്കി. ഏഴു മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും നേടി. 64-ാം മിനിറ്റില്‍ വീണ്ടും വല കുലുക്കിയതോടെ ഹാട്രിക്ക് സ്വന്തമായി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ നാലാം ഗോളും റെഡ് സ്റ്റാറിന്റെ വലയില്‍ അടിച്ചുകയറ്റി.

കളിയുടെ പതിനാലാം മിനിറ്റില്‍ ഗൊറേറ്റ്‌സ്‌കയുടെ ഗോളില്‍ ബയേണ്‍ ലീഡ് പിടിച്ചു. കളിയവസാനിക്കാന്‍ ഒരു മിനിറ്റുശേഷിക്കെ ടോളിസു ബയേണിന്റെ ആറാം ഗോളും കുറിച്ചു. ഈ വിജയത്തോടെ ബയേണ്‍ മ്യൂണിക്ക് അഞ്ചു മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി.

പോളണ്ട് സ്‌ട്രൈക്കറായ ലെവന്‍ഡോവ്‌സ്‌കി ഈ സീസണില്‍ 27 ഗോളുകളായി. ബയേണിനായി കളിച്ച ഇരുപത് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ നേടിയത്. 

സിറ്റി കടന്നു 

മാഞ്ചസ്റ്റര്‍: നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് സി മത്സരത്തില്‍  ശക്തറിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയാണ് സിറ്റി നോക്കൗട്ടില്‍ കടന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. തുടര്‍ച്ചയായ ഏഴാം തവണയാണ് സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്് ഫോമിലേക്കുയരാനായില്ല. ആദ്യ പകുതി വിരസമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സിറ്റി ഗുണ്‍ഡോഗന്റെ ഗോളില്‍ മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ മാനോര്‍ സോളമന്റെ ഗോളില്‍ ശക്തര്‍ സിറ്റിക്കൊപ്പം എത്തി. 

ശക്തറിനോട് സമനില പിടിച്ചെങ്കിലും സിറ്റി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ചു മത്സരങ്ങളില്‍ അവര്‍ക്ക് പതിനൊന്ന് പോയിന്റായി. 

ഗ്രൂപ്പ്് സി യിലെ മറ്റൊരു മത്സരത്തില്‍ അറ്റലാന്റ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ സഗ്രേബിനെ തോല്‍പ്പിച്ചു. ലൂയിസ് 

മൂറല്‍, അലെക്‌സാന്ദ്രോ ഗോമസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. അഞ്ചു മത്സരങ്ങളില്‍ അറ്റ്‌ലാന്റയുടെ ആദ്യ വിജയമാണിത്.

ടോട്ടനം രക്ഷപ്പെട്ടു

ലണ്ടന്‍: ടോട്ടനത്തിന്റെ പുതിയ പരിശീലകന്‍ ജോസ് മൗറീഞ്ഞോ സ്വന്തം തട്ടകത്തിലെ അരങ്ങേറ്റ മത്സരത്തില്‍ വന്‍ നാണക്കേടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിയാക്കോസിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ടോട്ടനം രണ്ട് ഗോളിന് പിന്നിലായി. പിന്നീട് പൊരുതിക്കയറിയ ടോട്ടനം സ്‌ട്രൈക്കര്‍ ഹാരി കെയ്്‌നിന്റെ ഇരട്ട ഗോളില്‍ ജയിച്ചുകയറി. മൗറീഞ്ഞോ പരിശീലകനായി സ്ഥാനമേറ്റശേഷം സ്വന്തം തട്ടകത്തില്‍ ടോട്ടനത്തിന്റെ ആദ്യ മത്സരമായിരുന്നു.

ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ പത്ത് പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ടോട്ടനം ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം ആദ്യ ഇരുപത് മിനിറ്റില്‍ രണ്ട് ഗോള്‍ നേടി മുന്നിലെത്തിയശേഷം തോല്‍വിയിലേക്ക് വഴുതി വീണ ഒളിമ്പിയാകോസ്  പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസരം പാഴാക്കി.

ആറാം മിനിറ്റില്‍ എല്‍ അറബിയും പത്തൊമ്പതാം മിനിറ്റില്‍ റൂബന്‍ സെമിഡോയും സ്‌കോര്‍ ചെയ്തതോടെയാണ് ഒളിമ്പിയാകോസ് മുന്നിലെത്തിയത്. രണ്ട് ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ടോട്ടനം ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഹാരി കെയ്ന്‍ രണ്ട് ഗോളും ഔറിയര്‍ ഒരു ഗോളും നേടിയതോടെ ടോട്ടനം ജയം സ്വന്തമാക്കി.

റയല്‍ പ്രീ ക്വാര്‍ട്ടറില്‍ 

പാരീസ്: ലാ ലിഗ ടീമായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എ യിലെ നിര്‍

ണായക മത്സരത്തില്‍ ക്ലബ്ബ് ബ്രൂഗെയെ തുര്‍ക്കി ക്ലബ്ബ് ഗലാറ്റസാരെ സമനിലയില്‍ തളച്ചതോടെയാണ് റയല്‍ മാഡ്രിഡ് നോക്കൗട്ടില്‍ കടന്നത്.

ബെല്‍ജിയം ടീമായ ബ്രൂഗെയ്‌ക്ക് നോക്കൗട്ട്് പ്രതീക്ഷ നിലനിര്‍ത്താന്‍ ഗലാറ്റസാരെക്കെതിരായ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. മത്സരം സമനിലയായതോടെ റയല്‍ മാഡ്രിഡ് അഞ്ചു മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.

റയല്‍ മാഡ്രിഡ് ഇന്നലെ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി)സിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. കരീം ബെന്‍സേമയാണ് റയല്‍ മാഡ്രിഡിന്റെ രണ്ട് ഗോളുകളും നേടിയത്. 

പിഎസ്ജിക്കായി എംബാപ്പെയും പാവ്്‌ലോ സരാബിയയും ലക്ഷ്യം കണ്ടു. ഈ സമനിലയോടെ പിഎസ്ജി അഞ്ചു മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.