മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ നായകന്‍ ഗാംഗുലിയെ പ്രശംസിച്ചതില്‍ അമര്‍ഷം പ്രകടിപ്പിച്ച് മറ്റൊരു ഇന്ത്യന്‍ ടീം മുന്‍നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ ആദ്യ പിങ്ക് ടെസ്റ്റ് മത്സരവിജയത്തിന് ബിസിസിഐ പ്രസിഡന്റ് കൂടിയായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് നന്ദി പറഞ്ഞുകൊണ്ട് കോഹ്‌ലി നടത്തിയ വാക്കുകളാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയഗാഥക്ക് തുടക്കമിട്ടത് സൗരവ് ഗാംഗുലിയാണെന്നും താന്‍ അത് തുടരുക മാത്രമാണ് ചെയ്യുന്നത് എന്നുമായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശം.
ഇതിനെതുടര്‍ന്ന് ഗവസ്‌കര്‍ കോഹ്‌ലിയെ പരിഹസിച്ച് രംഗത്തെത്തി. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനാല്‍ അദ്ദേഹത്തെ പറ്റി നല്ലത് പറയേണ്ടത് കോഹ്‌ലിയുടെ ആവശ്യമായിരിക്കാമെന്നും എന്നാല്‍ യാഥാര്‍ഥ്യങ്ങളെ അവഗണിക്കരുതെന്നും ഗവാസ്‌കര്‍ പറഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യ ജയിക്കുമ്പോള്‍ കോഹ്‌ലി ജനിച്ചിട്ട് കൂടിയില്ലെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് തുടങ്ങിയത് രണ്ടായിരാമാണ്ടില്‍ മാത്രമാണെന്നാണ് ചിലരുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ വിജയപരമ്പര ഐതിഹാസികമാണ് എന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ഗാംഗുലി വന്നതുകൊണ്ടുമാത്രമല്ല ഇന്ത്യ മത്സരങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയത്. ഇത്തരം പൊള്ളത്തരങ്ങള്‍ അംഗീകരിക്കല്ലെന്നും ഗവാസ്‌കര്‍ പറയുന്നു.
















