Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഈശ്വരഭക്തിയെ എങ്ങനെ വളര്‍ത്താം?

ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്.

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Nov 25, 2019, 02:34 am IST
inSamskriti

ഈശ്വരഭക്തിയെ എങ്ങനെ വളര്‍ത്താം?   മനുഷ്യരില്‍ ഭൂരിഭാഗം പേരും  ഈശ്വരവിശ്വാസികളാണെങ്കിലും ഈശ്വരഭക്തര്‍ എന്ന വിഭാഗം ന്യൂനപക്ഷമാണ്. ആപത്തിലും ദുഃഖത്തിലും  ഈശ്വരനെത്തന്നെയാണ് നാം സ്മരിക്കേണ്ടത്, എന്നാല്‍ അപ്പോള്‍ മാത്രം മതിയോ ഈശ്വരസ്മരണ? പോരാ. സുഖത്തിലും ദുഃഖത്തിലും എന്നുവേണ്ട, സദാ ഈശ്വരനെ സ്മരിക്കുന്നവന്റെ പേരാണ് ഈശ്വരഭക്തന്‍. ഈശ്വരഭക്തി എന്നതിന് യോഗദര്‍ശനത്തില്‍ പറയുന്ന പേര് ഈശ്വരപ്രണിധാനം എന്നാണ്.  യോഗം സിദ്ധിക്കുന്നതിന് ഒരു സാധകന്‍ കൈക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഈശ്വരപ്രണിധാനം. എന്നാല്‍ ഈശ്വരപ്രണിധാനം അഥവാ ഈശ്വരഭക്തിയെ എങ്ങനെയാണ് നാം വളര്‍ത്തിയെടുക്കുക? അതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഈശ്വരന്റെ മഹിമയെ ഉള്‍ക്കൊള്ളുക എന്നതാണ്. ഇങ്ങനെ ഈശ്വരമഹിമയെ വര്‍ണ്ണിക്കുന്ന അനേകം സ്തുതിമന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. അത്തരമൊരു ഋഗ്വേദ മന്ത്രത്തെയാണ് ഇന്ന് മനനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:  ഓം യോ നഃ പിതാ ജനിതാ യോ വിധാതാ ധാമാനി വേദ ഭുവനാനി വിശ്വാ. യോ ദേവാനാം നാമധാ ഏക ഏവ തം സംപ്രശ്‌നം ഭുവനാ യന്ത്യന്യാ. (ഋഗ്വേദം 10.82.3)  അര്‍ഥം: (യഃ=) ആരാണോ (നഃ പിതാ=) ഞങ്ങളുടെ പിതാവും, സംരക്ഷകനും (ജനിതാ=) സൃഷ്ടികര്‍ത്താവും (യഃ=) ആരാണോ (വിധാതാ=) ഞങ്ങളെ വിശേഷരൂപത്തില്‍ ധരിക്കുന്നവനും (വിശ്വാ=) സമസ്ത (ഭുവനാനി=) ഭുവനങ്ങളെയും (ധാമാനി=) ധാമങ്ങളെയും (വേദ=) അറിയുന്നവനുമാകുന്നു. (യഃ=) ആരാണോ (ഏക ഏവ=) ഏകനായിക്കൊണ്ടുതന്നെ (ദേവാനാം=) ദേവന്മാരുടെ (നാമധാ=) നാമത്തെ ധരിക്കുന്നവനായിരിക്കുന്നത്, (തം=) അവനാകുന്ന (സംപ്രശ്‌നം=) ആശ്രയസ്ഥാനത്തെയാണ്  (അന്യാ ഭുവനാ=) മറ്റെല്ലാ  ദേവജനങ്ങളും (യന്തി=) തേടിക്കണ്ടെത്തുന്നത്,  പ്രാപിക്കുന്നത്. ഈശ്വരന്‍ നമ്മുടെ ഏവരുടെയും പിതാവും നമ്മള്‍  ആ ഈശ്വരന്റെ സന്താനങ്ങളുമാണ്. നമ്മള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, സര്‍വജീവജാലങ്ങളും ഭഗവാന്റെ സന്താനങ്ങളാണ്. നമ്മുടെ സഹോദരങ്ങളും. നമ്മെപ്പോലെ ഭയവും വേദനയും ദുഃഖവും ഉള്ള ജീവജാലങ്ങളെ ഒന്നിനെയും നാം ഹിംസിക്കരുത്. അവരുടെ പീഡയ്‌ക്ക് നാം കാരണക്കാരനാകരുത്. കാരണം ഒരേ ഈശ്വരന്റെ മക്കളാണ് നാമേവരും.  ഈശ്വരനാണ് ഈ ചരാചര ജഗത്തിന്റെ സൃഷ്ടികര്‍ത്താവ്. ജഗത്തിനെ സൃഷ്ടിച്ചുകൊണ്ട് ഈശ്വരന്‍  സര്‍വചരാചരങ്ങളിലും വ്യാപിച്ചുവര്‍ത്തിക്കുന്നു. ഈശ്വരാംശമില്ലാത്ത യാതൊന്നുംതന്നെ ഈ ജഗത്തിലില്ല. അങ്ങനെ എല്ലാറ്റിനെയും വിശേഷരൂപത്തില്‍ ധരിക്കുന്ന വിധാതാവാകുന്നു ഭഗവാന്‍. സര്‍വതിലും വ്യാപിച്ചിരിക്കുന്ന ഈശ്വരന്‍ സര്‍വജ്ഞനുമാകുന്നു. സൃഷ്ടിയിലെ സമസ്ത പദാര്‍ഥങ്ങളെയും കുറിച്ച് അറിവുള്ളവന്‍ ഈശ്വരന്‍ മാത്രമാണ്. ‘തത്ര നിരതിശയം സര്‍വജ്ഞബീജം’ എന്ന് യോഗദര്‍ശനത്തില്‍ പറയും;  സര്‍വജ്ഞതയുടെ ബീജം ഇരിക്കുന്നത് ഈശ്വരനിലാണ്. പരമഗുരുവായ ആ ഈശ്വരന്റെ ഉപദേശ വാണിയായ വേദങ്ങളിലും സര്‍വജ്ഞാനവും ബീജരൂപത്തില്‍ കുടിയിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തിയ ഋഷിമാരാണ് ആയുര്‍വേദവും ധനുര്‍വേദവും ഗാന്ധര്‍വ വേദവും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമെല്ലാം വികസിപ്പിച്ചത്. ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്. സര്‍വത്ര വ്യാപിച്ചിരിക്കുന്നതിനാല്‍ അവന് വിഷ്ണു എന്നും മംഗളസ്വരൂപനായതിനാല്‍ ശിവന്‍ എന്നും ഇന്ദ്രിയാദി സര്‍വഗണങ്ങളുടെയും അധിപതിയായതിനാല്‍ ഗണപതി എന്നും അറിവിന്റെ ഉറവിടമായതിനാല്‍ സരസ്വതി എന്നും  അങ്ങനെ പല പല ഭാവങ്ങളെയും ദിവ്യഗുണങ്ങളെയും പ്രകടമാക്കുന്ന പല പല ദേവതാനാമങ്ങള്‍ ഈശ്വരന് വന്നുചേര്‍ന്നു.  ഈശ്വരീയമായ ഗുണങ്ങളെ പ്രകടമാക്കുന്ന ഒട്ടേറെ പേര്‍ മനുഷ്യര്‍ക്കിടയിലുണ്ട്. അറിവുള്ളവരും ദാനികളായവരും മഹത്കര്‍മികളും  ഇങ്ങനെ ദിവ്യഗുണങ്ങളോടു കൂടിയവരെല്ലാം ദേവജനങ്ങളാണ്. അവര്‍ അവരുടെ ജീവിതസാധനയിലൂടെ തേടിക്കൊണ്ടിരിക്കുന്നതും ഒടുവില്‍ ചെന്നെത്തുന്നതും ഈശ്വരനാകുന്ന ആശ്രയസ്ഥാനത്തെയാണ്. നാമേവരും എത്തിച്ചേരേണ്ട, സര്‍വ ദുരിതങ്ങളും ഇല്ലാതാകുന്ന ഭദ്രമായ സ്ഥാനവും ആ ഈശ്വരസവിധം തന്നെയാണ്. ആ സവിധത്തിലെത്തിച്ചേരാന്‍ ഈശ്വരഭക്തി അനിവാര്യമാണ്. ഈശ്വരഭക്തിക്കായി ഈശ്വരന്റെ സ്വരൂപത്തെയും മഹിമയെയും നേരാംവണ്ണം ഉള്‍ക്കൊള്ളേണ്ടതും അനിവാര്യംതന്നെ. ഈശ്വരവാണിയ വേദങ്ങളാണ് അതിനുള്ള വഴികാട്ടി.

മനുഷ്യരില്‍ ഭൂരിഭാഗം പേരും  ഈശ്വരവിശ്വാസികളാണെങ്കിലും ഈശ്വരഭക്തര്‍ എന്ന വിഭാഗം ന്യൂനപക്ഷമാണ്. ആപത്തിലും ദുഃഖത്തിലും  ഈശ്വരനെത്തന്നെയാണ് നാം സ്മരിക്കേണ്ടത്, എന്നാല്‍ അപ്പോള്‍ മാത്രം മതിയോ ഈശ്വരസ്മരണ? പോരാ. സുഖത്തിലും ദുഃഖത്തിലും എന്നുവേണ്ട, സദാ ഈശ്വരനെ സ്മരിക്കുന്നവന്റെ പേരാണ് ഈശ്വരഭക്തന്‍. ഈശ്വരഭക്തി എന്നതിന് യോഗദര്‍ശനത്തില്‍ പറയുന്ന പേര് ഈശ്വരപ്രണിധാനം എന്നാണ്.  യോഗം സിദ്ധിക്കുന്നതിന് ഒരു സാധകന്‍ കൈക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഈശ്വരപ്രണിധാനം. എന്നാല്‍ ഈശ്വരപ്രണിധാനം അഥവാ ഈശ്വരഭക്തിയെ എങ്ങനെയാണ് നാം വളര്‍ത്തിയെടുക്കുക? അതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഈശ്വരന്റെ മഹിമയെ ഉള്‍ക്കൊള്ളുക എന്നതാണ്. ഇങ്ങനെ ഈശ്വരമഹിമയെ വര്‍ണ്ണിക്കുന്ന അനേകം സ്തുതിമന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. അത്തരമൊരു ഋഗ്വേദ മന്ത്രത്തെയാണ് ഇന്ന് മനനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:

ഓം യോ നഃ പിതാ ജനിതാ യോ വിധാതാ

ധാമാനി വേദ ഭുവനാനി വിശ്വാ.യോ ദേവാനാം നാമധാ ഏക ഏവ തം സംപ്രശ്‌നം ഭുവനാ യന്ത്യന്യാ.

(ഋഗ്വേദം 10.82.3)

അര്‍ഥം: (യഃ=) ആരാണോ (നഃ പിതാ=) ഞങ്ങളുടെ പിതാവും, സംരക്ഷകനും (ജനിതാ=) സൃഷ്ടികര്‍ത്താവും (യഃ=) ആരാണോ (വിധാതാ=) ഞങ്ങളെ വിശേഷരൂപത്തില്‍ ധരിക്കുന്നവനും (വിശ്വാ=) സമസ്ത (ഭുവനാനി=) ഭുവനങ്ങളെയും (ധാമാനി=) ധാമങ്ങളെയും (വേദ=) അറിയുന്നവനുമാകുന്നു. (യഃ=) ആരാണോ (ഏക ഏവ=) ഏകനായിക്കൊണ്ടുതന്നെ (ദേവാനാം=) ദേവന്മാരുടെ (നാമധാ=) നാമത്തെ ധരിക്കുന്നവനായിരിക്കുന്നത്, (തം=) അവനാകുന്ന (സംപ്രശ്‌നം=) ആശ്രയസ്ഥാനത്തെയാണ്  (അന്യാ ഭുവനാ=) മറ്റെല്ലാ  ദേവജനങ്ങളും (യന്തി=) തേടിക്കണ്ടെത്തുന്നത്,  പ്രാപിക്കുന്നത്.

ഈശ്വരന്‍ നമ്മുടെ ഏവരുടെയും പിതാവും നമ്മള്‍  ആ ഈശ്വരന്റെ സന്താനങ്ങളുമാണ്. നമ്മള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമല്ല, സര്‍വജീവജാലങ്ങളും ഭഗവാന്റെ സന്താനങ്ങളാണ്. നമ്മുടെ സഹോദരങ്ങളും. നമ്മെപ്പോലെ ഭയവും വേദനയും ദുഃഖവും ഉള്ള ജീവജാലങ്ങളെ ഒന്നിനെയും നാം ഹിംസിക്കരുത്. അവരുടെ പീഡയ്‌ക്ക് നാം കാരണക്കാരനാകരുത്. കാരണം ഒരേ ഈശ്വരന്റെ മക്കളാണ് നാമേവരും. 

ഈശ്വരനാണ് ഈ ചരാചര ജഗത്തിന്റെ സൃഷ്ടികര്‍ത്താവ്. ജഗത്തിനെ സൃഷ്ടിച്ചുകൊണ്ട് ഈശ്വരന്‍  സര്‍വചരാചരങ്ങളിലും വ്യാപിച്ചുവര്‍ത്തിക്കുന്നു. ഈശ്വരാംശമില്ലാത്ത യാതൊന്നുംതന്നെ ഈ ജഗത്തിലില്ല. അങ്ങനെ എല്ലാറ്റിനെയും വിശേഷരൂപത്തില്‍ ധരിക്കുന്ന വിധാതാവാകുന്നു ഭഗവാന്‍.

സര്‍വതിലും വ്യാപിച്ചിരിക്കുന്ന ഈശ്വരന്‍ സര്‍വജ്ഞനുമാകുന്നു. സൃഷ്ടിയിലെ സമസ്ത പദാര്‍ഥങ്ങളെയും കുറിച്ച് അറിവുള്ളവന്‍ ഈശ്വരന്‍ മാത്രമാണ്. ‘തത്ര നിരതിശയം സര്‍വജ്ഞബീജം’ എന്ന് യോഗദര്‍ശനത്തില്‍ പറയും;  സര്‍വജ്ഞതയുടെ ബീജം ഇരിക്കുന്നത് ഈശ്വരനിലാണ്. പരമഗുരുവായ ആ ഈശ്വരന്റെ ഉപദേശ വാണിയായ വേദങ്ങളിലും സര്‍വജ്ഞാനവും ബീജരൂപത്തില്‍ കുടിയിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തിയ ഋഷിമാരാണ് ആയുര്‍വേദവും ധനുര്‍വേദവും ഗാന്ധര്‍വ വേദവും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമെല്ലാം വികസിപ്പിച്ചത്.

ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്. സര്‍വത്ര വ്യാപിച്ചിരിക്കുന്നതിനാല്‍ അവന് വിഷ്ണു എന്നും മംഗളസ്വരൂപനായതിനാല്‍ ശിവന്‍ എന്നും ഇന്ദ്രിയാദി സര്‍വഗണങ്ങളുടെയും അധിപതിയായതിനാല്‍ ഗണപതി എന്നും അറിവിന്റെ ഉറവിടമായതിനാല്‍ സരസ്വതി എന്നും  അങ്ങനെ പല പല ഭാവങ്ങളെയും ദിവ്യഗുണങ്ങളെയും പ്രകടമാക്കുന്ന പല പല ദേവതാനാമങ്ങള്‍ ഈശ്വരന് വന്നുചേര്‍ന്നു. 

ഈശ്വരീയമായ ഗുണങ്ങളെ പ്രകടമാക്കുന്ന ഒട്ടേറെ പേര്‍ മനുഷ്യര്‍ക്കിടയിലുണ്ട്. അറിവുള്ളവരും ദാനികളായവരും മഹത്കര്‍മികളും  ഇങ്ങനെ ദിവ്യഗുണങ്ങളോടു കൂടിയവരെല്ലാം ദേവജനങ്ങളാണ്. അവര്‍ അവരുടെ ജീവിതസാധനയിലൂടെ തേടിക്കൊണ്ടിരിക്കുന്നതും ഒടുവില്‍ ചെന്നെത്തുന്നതും ഈശ്വരനാകുന്ന ആശ്രയസ്ഥാനത്തെയാണ്. നാമേവരും എത്തിച്ചേരേണ്ട, സര്‍വ ദുരിതങ്ങളും ഇല്ലാതാകുന്ന ഭദ്രമായ സ്ഥാനവും ആ ഈശ്വരസവിധം തന്നെയാണ്. ആ സവിധത്തിലെത്തിച്ചേരാന്‍ ഈശ്വരഭക്തി അനിവാര്യമാണ്. ഈശ്വരഭക്തിക്കായി ഈശ്വരന്റെ സ്വരൂപത്തെയും മഹിമയെയും നേരാംവണ്ണം ഉള്‍ക്കൊള്ളേണ്ടതും അനിവാര്യംതന്നെ. ഈശ്വരവാണിയ വേദങ്ങളാണ് അതിനുള്ള വഴികാട്ടി.

ധാമാനി വേദ ഭുവനാനി വിശ്വാ.

യോ ദേവാനാം നാമധാ ഏക ഏവ

തം സംപ്രശ്‌നം ഭുവനാ യന്ത്യന്യാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.