തിരുവനന്തപുരം: ശബരിമലയില്‍ കുടുംബസമേതം മലകയറുമെന്ന് അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച രഹ്നാ ഫാത്തിമയെ രൂക്ഷമായി വിമര്‍ശിച്ച് ഹിന്ദടു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
അയ്യപ്പനോട് ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ. ശബരിമല വിഷയത്തില്‍ സ്റ്റേ നല്‍കുന്നോ ഇല്ലയോ എന്ന കാര്യം നില്‍ക്കട്ടെ. വിധി ശബരിമലയിലെ വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന സംശയമെങ്കിലുമുണ്ട്, ശശികല ടീച്ചര്‍ പറഞ്ഞു.
മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന നിയമങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന വിശ്വാസം മാത്രമേയുള്ളു. രഹ്നാ ഫാത്തിമ വിശ്വാസിയല്ല, ആക്ടിവിസ്റ്റായതു കൊണ്ട് തന്നെ ശബരിമലയില്‍ കയറാന്‍ വേഷം കെട്ടുന്നതിന് മുമ്പ് നിയമമില്ലാത്ത മുസ്ലീം പള്ളിയല്‍ കയറാന്‍ നോക്കെന്ന് ടീച്ചര്‍ വിമര്‍ശിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ.. അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍. ഇനി കോടതി സ്‌റ്റേ നല്‍ക്കുന്നോ ഇല്ലയോ എന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ. ഇവിടെ നിയമത്തിന്റെ സംശയമെങ്കിലും ഉണ്ട്. പക്ഷെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവിലില്ല. വിശ്വാസം മാത്രമേ ഉള്ളു. ഒരു വിശ്വാസിക്ക് നിയമം വേണ്ട. വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ?. അപ്പോ പിന്നെ സ്റ്റേ ഉണ്ടോ ഇല്ലയോ എന്ന സംശയമുള്ള ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ !
താടിയുള്ളപ്പനെ ഏത് മാവോവാദി ക്കും മാങ്ങാത്തൊലിക്കും പേടിയാണല്ലോ അല്ലെ
















