കൊല്‍ക്കത്ത: കൊല്‍ക്കത്ത: പിങ്ക് ടെസ്റ്റില്‍ ബോളര്‍മാര്‍ കരുത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച നിലയില്‍. ടോസ്നേടി ആദ്യ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106 റണ്‍സിനു എല്ലാവരും പുറത്തായി. ബംഗ്ലാദേശ് ടീമിലെ ഒന്‍പതുപേരും പുറത്തായത് രണ്ടക്കം കടക്കാതെയാണ്. അഞ്ചു വിക്കറ്റെടുത്ത ഇശാന്ത് ശര്‍മയാണ് ബംഗ്ലാദേശിനെ കൂടാരം കയറ്റിയത്. കൂടാതെ ഉമേഷ് യാദവ് മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടുവിക്കറ്റും നേടി ബംഗ്ലാദേശിന്റെ പതനം ഉറപ്പിക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ ഷദ്മാന്‍ ഇസ്ലാമാണ് ടീമിലെ ടോപ് സ്‌കോറര്‍-29 റണ്‍സ് .24 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിന്റെ തലയില്‍ മുഹമ്മദ് ഷമിയുടെ ഏറുകൊണ്ടതോടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്ന് ലിറ്റണ്‍ ദാസിനു പകരക്കാരനായി ഇബാദത്ത് ഹുസൈന്‍ ബാറ്റിങ്ങിന് ഇറങ്ങി. മറുപടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (6), മായങ്ക് അഗര്‍വാള്‍ (6) എന്നിവരാണ് നിലവില്‍ ക്രീസില്‍.
ബംഗ്ലാദേശിന്റെ പരിചയസമ്പന്നനായ കളിക്കാരന്‍ മുഷ്ഫിഖറിന്റെ വിക്കറ്റുതെറിപ്പത് ഷമിയാണ്. ഷദ്മാനെ ഉമേഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. വാലറ്റത്തെയാണ് ഇശാന്ത് ചുരുട്ടികൂട്ടിയത്. മുന്‍ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്‍ഡോറില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.
















