Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇനിയും വിഡ്ഢികളാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 06:31 am IST
inEditorial

കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന തന്റെ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ എന്നുദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദ ബന്ധം ആത്യന്തികമായി സിപിഎം-ജിഹാദി ബന്ധം കൂടിയാണെന്ന് വെളിവാകുന്നു എന്നാണ് മോഹനന്റെ വിശദീകരണത്തില്‍ നിന്നു മനസ്സിലാക്കേണ്ടത്. മുമ്പ് എന്‍ഡിഎഫ് എന്ന പേരിലും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലും കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദി സംഘവുമായി സിപിഎമ്മിന് തുടക്കം മുതല്‍ തന്നെ അവിഹിത ബന്ധമുണ്ടെന്നത് പുതിയ അറിവല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായി കേരളത്തില്‍ പലയിടത്തും സിപിഎം തെരഞ്ഞെടുപ്പ് ബന്ധങ്ങളുണ്ടാക്കിയതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മറ്റൊരു ജിഹാദിപ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായും സിപിഎമ്മിന് ദീര്‍ഘകാലത്തെ ബാന്ധമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നിരവധി പേര്‍ സിപിഎമ്മിനകത്ത് പ്രവര്‍ത്തിക്കുന്നു. മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ കാര്യത്തിലും ഇതു തന്നെയാണവസ്ഥ എന്ന് കോഴിക്കോട്ടെ അലന്‍, ത്വാഹ എന്നിവരുടെ അറസ്റ്റിലൂടെയും വ്യക്തമായിക്കഴിഞ്ഞു. മാവോയിസ്റ്റ് സംഘടനകളുമായി നേരിട്ട് ബന്ധമുള്ള നിരവധിപേര്‍ സിപിഎമ്മിനകത്തുണ്ട്. അപ്പോള്‍, മോഹനന്‍ വിളിച്ചുപറയുന്നതിന് മുമ്പു തന്നെ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ട മാവോയിസ്റ്റ്-മുസ്ലിം ഭീകരത ബന്ധം മാവോയിസ്റ്റ്-മുസ്ലിം ഭീകരത-സിപിഎം ബന്ധം എന്നായി മാറുന്നു. 

പല കാലങ്ങളിലായി മുസ്ലിം ഭീകരവാദത്തെ വളര്‍ത്താന്‍ സിപിഎം കൈയയച്ചു സഹായിച്ചിട്ടുണ്ടെന്നത് ചരിത്രസത്യമാണ്. അബ്ദുള്‍ നാസര്‍ മദനിയെയും അയാളുടെ പാര്‍ട്ടിയെയും രാഷ്‌ട്രീയ ലാഭങ്ങള്‍ക്കായി കൂട്ടുപിടിച്ചവരാണ് സിപിഎം. ഇഎംഎസ് നമ്പൂതിരിപ്പാട് ഒരു ഉപതെരഞ്ഞെടുപ്പ് കാലത്ത് മദനിയെ മഹാത്മാഗാന്ധിയോട് ഉപമിക്കുക പോലുമുണ്ടായി. ഇന്നും മദനിക്കു വേണ്ടി വാദിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഒരു മടിയുമില്ല. മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമായി അവതരിപ്പിച്ച വ്യാജചരിത്രരചന, മലപ്പുറം ജില്ലാ വിഭജന വാദത്തിനുള്ള പിന്തുണ തുടങ്ങി നിരവധി വസ്തുതകള്‍ സിപിഎമ്മിന്റെ ഇസ്ലാമിക തീവ്രവാദ പിന്തുണയ്‌ക്ക് ഉദാഹരണമായി പറയാന്‍ കഴിയും.

മോഹനന്റെ പരാമര്‍ശം സിപിഎം കേന്ദ്ര നേതൃത്വവും സിപിഐയും തള്ളിക്കളഞ്ഞത് സ്വാഭാവികമാണ്. തീവ്രവാദികളുടെയും രാജ്യവിരുദ്ധരുടെയും കൂടെ എന്നും നില്‍ക്കുകയും പ്രത്യക്ഷത്തില്‍ അത് പുറത്തുകാണിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും സിപിഐയും എന്നും സ്വീകരിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ കുറ്റം ചമുത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം അംഗങ്ങളായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ ഒരു നടപടിയും സിപിഎം ഇതുവരെ എടുത്തിട്ടില്ലെന്ന് ഓര്‍ക്കണം. 

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ഈ നിലപാട് തീവ്രവാദ ഗ്രൂപ്പുകളുള്‍പ്പെടെയുള്ള നവകമ്മ്യൂണിസ്റ്റ് സംഘടനകള്‍ പിന്തുടരുന്ന ആശയത്തിന്റെ ഭാഗമാണ്. ലോകം മുഴുവന്‍ കമ്മ്യൂണിസമെന്ന ആശയത്തെ വലിച്ചെറിഞ്ഞെങ്കിലും ഇസ്ലാമിക തീവ്രവാദത്തിനൊപ്പം ചേര്‍ന്ന് ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് സംഘടനകള്‍ അതത് രാജ്യങ്ങളിലെ തനത് സംസ്‌കാരത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സിപിഐ, സിപിഎം, സിപിഐ എംഎല്‍, സിപിഐ മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെയെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഈ ലക്ഷ്യത്തിലേക്കുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നീക്കം ജിഹാദികള്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ സിപിഎമ്മിനും സിപിഐക്കും ഇസ്ലാമിക തീവ്രവാദികളുടെ സഹായങ്ങള്‍ ലഭിക്കുന്നു എന്ന പ്രസ്താവനയില്‍ അതിശയോക്തിയൊന്നുമില്ല. സിപിഎമ്മിന്റെ ഒരു നേതാവ് തന്നെ അക്കാര്യം സമ്മതിച്ചു എന്നതു മാത്രമാണ് ഇന്ന് പ്രസക്തമായ കാര്യം.

സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയായിരുന്ന ഗണപതി ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചുവപ്പ്-ജിഹാദി ബന്ധത്തിന്റെ തെളിവുകള്‍ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും അറിയാവുന്നതും ആരും പുറത്തു പറയാത്തതുമായ ഒരു രഹസ്യം ആണ് ചുവപ്പ്-ജിഹാദി ബന്ധം. ഇത് നേരത്തെ വിളിച്ചുപറയാന്‍ തയാറായത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ്. ഇന്ന് സിപിഎം നേതാവ് തന്നെ ഇക്കാര്യം വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടുകളില്‍ നിന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്മാറണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.