ഹിന്ദുമതത്തില്‍ പതിനെട്ട് എന്ന സംഖ്യക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയ്ക്ക് പതിനെട്ട് അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസം നടന്നു. ആകെ പുരാണങ്ങളുടെയെണ്ണം പതിനെട്ടാണ്.
മാനവ പുരോഗതിക്ക് തടസ്സം നല്ക്കുന്ന ആറ് വൈരികളാണ് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം. ഇവയോരോന്നും മനസ്സ്, വാക്ക്, കര്‍മം എന്നിങ്ങനെ ത്രിവിധകരണങ്ങള്കൊണ്ടും സാധിക്കുന്നതിനാല്‍ ആറിനെ മൂന്നുകൊണ്ട് പെരുക്കി പതിനെട്ട്. ഈ പടികള്‍ ചവുട്ടിക്കയറുമ്പോള്‍ ഈശ്വരാനുഭവത്തിന് യോജ്യന്‍. ഈ പടിയില്‍ ഒരു കാല് ചവിട്ടാനുള്ള വീതിയില്ല. പണ്ട് പടിയില്‍ നാളികേരം ഉടച്ചായിരുന്നു പതിനെട്ടാംപടി കയറിയിരുന്നത്. 1985 ഏപ്രില്‍ നാലിന് സന്നിധാനത്തില്‍ നടന്ന ദേവപ്രശ്നത്തിലാണ് പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തുകെട്ടി സംരക്ഷിക്കണമെന്ന് കണ്ടത്. ഇടവട്ടം പരമേശ്വരമേനോനായിരുന്നു പ്രധാന ദൈവജ്ഞന്.
ദേവപ്രശ്നവിധിപ്രകാരം ആറുമാസത്തിനുള്ളില്‍ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു 1985 നവംബര്‍ 15ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്. 18 പടികളും അതിന്റെ പഴയ അളവില്‍ത്തന്നെ നിര്‍മിക്കുകയും ചെയ്തു. ഭക്തരുടെ ശരണംവിളിപോലെതന്നെ കൃഷ്ണശിലയിലെ പതിനെട്ടാംപടി പൊന്നുപതിനെട്ടാംപടിയായി.
പഞ്ചലോഹം വാര്‍ത്തുകെട്ടിയതിനുശേഷം തേങ്ങ ഉടയ്ക്കുന്നത് പടിയുടെ ഇരുവശത്തുമുള്ള മതിലിലാണ്. ഇതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആറുമാസംകൊണ്ടാണ് പടി പഞ്ചലോഹം പൊതിഞ്ഞത്. 1985 നവംബര്‍ 15ന് തന്ത്രി കണഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ പതിനെട്ടാംപടിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകന് മഹേശ് മോഹനര്‍ക്കാണ്
പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്താന്‍ ഭാഗ്യം കിട്ടിയത്. ഇപ്പോള്‍ കാണുന്ന പുതിയ പഞ്ചലോഹ കവചത്തില്‍ നിറയെ മണികളാണ്. മണികണ്ഠസ്വാമിയാണ് അയ്യപ്പന്. ഓരോ പടിയുടെയും രണ്ട് വശത്തായി 12 മണികള്‍വീതമുണ്ട്. അയ്യപ്പന് അതില്‍ കുടികൊള്ളുന്ന വിധത്തിലാണ് മണിയുടെ രൂപം ഡിസൈന്‍ ചെയ്തത്. ആദ്യം അയ്യപ്പന്റെ രൂപം വരച്ച് അത് മണിയാക്കിമാറ്റുകയായിരുന്നു. 108 അയ്യപ്പമന്ത്രങ്ങളും ഓരോ മണിയുടെയും ഉള്ളിലുണ്ട്. മധ്യഭാഗത്തായി ആറ് ദളങ്ങളുള്ള പത്മപുഷ്പമുണ്ട്. ശിവലിംഗത്തിന് കുടകൂചിയ നാഗസങ്കല്‍പ്പമാണിത്. അടുത്തുനിന്നാല്‍ പുഷ്പമായും അകന്നുനിന്നുനോക്കിയാല്‍ ഓരോ പൂവും നാഗദേവതയാണെന്നും തോന്നും. മുഖ്യശില്‍പ്പി ബംഗഌരു സ്വദേശി ദുരൈ സ്വാമിയാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പഴയ പഞ്ചലോഹ കവചം പൊളിച്ചതും പ്രത്യേക പൂജയോടെയാണ്. ഓരോ പടിയിലും കുടികൊള്ളുന്ന ദേവതകള്‍ക്ക് പ്രത്യേകം പൂജ കഴിച്ച് ചൈതന്യത്തെ കലശത്തിലേക്ക് ആവാഹിച്ച് ശ്രീകോവിലില്‍ കുടിയിരുത്തി. കൃഷ്ണശിലയിലുള്ള പടിക്ക് മുകളില്‍ സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ഇട്ടുനിറച്ചാണ് പഞ്ചലോഹകവചം പൊതിഞ്ഞത്. ശബരിമലയില്‍ ശാസ്താവിന്റെ പ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യം പതിനെട്ടാംപടിക്കുമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത പതിനെട്ടാംപടിയുടെ ഓരോ പടിക്കും ഒന്‍പതിഞ്ച് വീതിയും അത്രതന്നെ ഉയരവുമുണ്ട്. നീളം അഞ്ചടിയാണ്.
പള്ളിക്കെട്ടില്ലാതെ പടിചവിട്ടാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പന്തളത്തുനിന്നുള്ള രാജപ്രതിനിധിക്ക് (വളര്‍ത്തച്ഛന്റെ സ്ഥാനം) മാത്രം ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടാം. പന്തളത്തുനിന്ന് തിരിക്കുന്ന തിരുവാഭരണത്തെ അകമ്പടിസേവിക്കുന്ന രാജപ്രതിനിധി മകരം മൂന്നാംതീയതി മാത്രമേ സന്നിധാനത്ത് എത്തുകയുള്ളു.നടന്ന ദേവപ്രശ്നത്തിലാണ് പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തുകെട്ടി സംരക്ഷിക്കണമെന്ന് കണ്ടത്. ഇടവട്ടം പരമേശ്വരമേനോനായിരുന്നു പ്രധാന ദൈവജ്ഞന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: