തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകളില്‍ നിന്ന് 41.63 കോടി രൂപ നികുതി കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാനുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. നികുതി കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്കെതിരെ ഡിമാന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ഒപ്പം തുക പിരിച്ചെടുക്കുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ 4001 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗിച്ചതിന് 9090 വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. തൃശൂര്‍ ആര്‍ടിഒയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 1946. നിയമലംഘനം നടത്തിയവരില്‍ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: