തിരുവനന്തപുരം: കെ.എസ്.യു മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനമൊട്ടാകെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ്. കേരള സര്‍വ്വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അകാരണമായാണ് അക്രമം അഴിച്ചുവിട്ടതെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എം. അഭിജിത്ത് എന്നിവര്‍ക്കും ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. വരും ദിവസങ്ങളില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: