തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്തു നല്‍കുന്നത് മുസ്ലിം തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പ. മോഹനന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പകല്‍ ഡിഫിയും രാത്രി സുഡാപ്പിയുമാണ് സിപിഎം നേതാക്കളടക്കം പലരുമെന്നും പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിലാണെന്നും പിടിക്കപ്പെടുമ്പോള്‍ രക്ഷപ്പെടാനുള്ള ഒഴിവുകഴിവുമാത്രമാണെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- പി. മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചില്‍. പിടിക്കപ്പെടുമ്പോള്‍ രക്ഷപ്പെടാനുള്ള ഒഴിവുകഴിവുമാത്രം. മുസ്ലീം തീവ്രവാദികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന പാര്‍ട്ടിയാണ് സി. പി. എം. സി. പി. എമ്മിനകത്ത് പതിനായിരക്കണക്കിന് ഇത്തരക്കാര്‍ ഇപ്പോഴും വിലസുന്നുണ്ട്. പകല്‍ ഡിഫിയും രാത്രി സുഡാപ്പിയുമാണ് നേതാക്കളടക്കം പലരും. തീവ്രവാദത്തിന് വളരാനുള്ള കളമൊരുക്കുന്നതും സി. പി. എമ്മിന്റെ നീചമായ പ്രചാരണശൈലി. കോന്നിയിലും വട്ടിയൂര്‍ക്കാവിലും പരസ്യമായ സി. പി. എം , എസ്. ഡി. പി. ഐ സഖ്യമുണ്ടായിരുന്നു. കുറ്റിയാടി ബിനു കൊലക്കേസ്സും നാദാപുരം ഷിബിന്‍ കൊലക്കേസും ഒത്തുതീര്‍പ്പാക്കിയത് ഇതേ മോഹനന്റെ നേതൃത്വത്തിലുള്ള സി. പി. എം. അഭിമന്യു കൊലക്കേസ്സിലെ പ്രധാനപ്രതിയെ ഇതുവരെ പിടികൂടാത്തത് സി. പി. എം എസ്. ഡി. പി. ഐ ധാരണമൂലം. പന്തീരാങ്കാവില്‍ പ്രതികളുടെ വീട്ടില്‍ ഓടിയെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച തോമസ് ഐസക്കും മോഹനനും പരസ്യമായി മാപ്പുപറയുമോ? സി. പി. എം ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരമാണല്ലോ പ്രതികള്‍ക്ക് വേണ്ടി പാര്‍ട്ടി ജില്ലാ നേതാവ് സൗജന്യമായി കേസ്സ് വാദിക്കുന്നത്. ആ തീരുമാനം തെറ്റെന്നു പറയാനും ജനങ്ങളോട് മാപ്പു പറയാനും മോഹനന് തയ്യാറാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: