കൊച്ചി : പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ കടുത്ത മാസനിക സംഘര്‍ഷങ്ങളാണ് നേരിടുന്നതെന്ന് സിസ്റ്റര്‍ അനുപമ. ഫ്രാങ്കോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയപ്പോള്‍ സഭാ അധികൃതര്‍ തങ്ങളോട് സ്വീകരിച്ച അതേ സമീപനമാണ് ഇപ്പോഴും കാണിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത ശേഷം സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍. പീഡനക്കേസില്‍ ബിഷപ്പിനെതിരെ കേസ് നല്കിയ കന്യാസ്ത്രീയും കടുത്ത മാനസിക സംഘര്‍ഷമാണ് നേരിടുന്നത്. ഫ്രാങ്കോയ്ക്കെതിരെയുള്ള കേസ് പുറത്തുകൊണ്ടുവന്നതിന് ശേഷം താനുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്. സഭാ അധികൃതരില്‍ നിന്നും ഒരുവിധത്തിലുള്ള പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ല.
ഫ്രാങ്കോയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് തങ്ങള്‍ തുറന്ന സമരത്തിന് ഇറങ്ങിയപ്പോഴുണ്ടായ അതേ സമീപനമാണ് ഇപ്പോഴും. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. മുപ്പതിന് ഫ്രാങ്കോ കോടതിയില്‍ ഹാജരാകുന്നുണ്ടെന്നും അതിനുശേഷം വിചാരണ ആരംഭിക്കുമെന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: