കൊച്ചി: തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക് കുരുക്കിനു കാരണമാകുമെന്നാണ് പോലീസിനു വേണ്ടി അഭിഭാഷകന് അറിയിച്ചത്. കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കാതിരുന്നാല്‍ പോരേയെന്നു കോടതി ചോദിച്ചു. വിഷയത്തില്‍ നാളെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ ആദ്യ കേസായി ഇതു പരിഗണിക്കുമെന്നും കോടതി.
യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഈ വര്‍ഷം ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരുടെ എണ്ണംകുറയാന്‍ കാരണം വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാത്തതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിര്‍ദ്ദേശം പൊലിസിനേയും സര്‍ക്കാരിനേയും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ ദേവസ്വംബോര്‍ഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനെയും പൊലീസിനേയും അറിയിക്കുക. തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങള്‍ക്ക് പമ്പയിലേയ്ക്ക് പ്രവേശനം നല്‍കുക. തുടര്‍ന്ന് തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ തിരിച്ച് നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുക എന്നതാണ് നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനാകുമെന്ന് ദേവസ്വംബോര്‍ഡ് കണക്കുകൂട്ടുന്നു. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പമ്പയിലേയക്ക് പ്രവേശനം വിലക്കുകയും ചെയ്തതാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായകുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: