തിരുവനന്തപുരം: സിപിഎമ്മുകാരുടെ പീഡനപരമ്പരകളും സദാചാരക്കൊലകളും പട്ടിണിമരണങ്ങളും അനുസ്യൂതം തുടരുമ്പോള്‍ നവോത്ഥാനക്കാര്‍ എന്തു ചെയ്യുകയായിരുന്നെന്നും ശബരിമലയെ തകര്‍ക്കാന്‍ മാത്രമായിരുന്നു നവോത്ഥാനസമിതിയും മതിലും നിലകൊണ്ടതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. യുവതികളെ തല്ക്കാലം ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവോത്ഥാന സമിതി ചെയര്മാന് പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിലൂടെയുള്ള സുരേന്ദ്രന്റെ വിമര്‍ശനം.
പിണറായി വിജയനും കൂട്ടരും കഴിഞ്ഞ മണ്ഡലകാലത്ത് തട്ടിക്കൂട്ടിയുണ്ടാക്കിയ നവോത്ഥാന സമിതിയുടെ അമരക്കാരിലൊരാള്‍ ഇന്ന് സര്‍ക്കാരിനെതിരെ രംഗത്ത് വന്നതിനെ സുരേന്ദ്രന് പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോള്‍ നവോത്ഥാനക്കാരെ വഴിയാധാരമാക്കി പിണറായിയും കൂട്ടരും തടിതപ്പിയ കാര്യം ചൂണ്ടിക്കാട്ടിയ സുരേന്ദ്രന്, വിഷപാമ്പിനെ നമ്പിയാലും കമ്മികളെ നമ്പരുതെന്ന് നവോത്ഥാനപടുക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷം എന്തു നവോത്ഥാനമാണ്, കേരളത്തില്‍ നവോത്ഥാന സമിതിയും സര്‍ക്കാരും നടത്തിയതെന്ന് മനസിലാകുന്നില്ല. നൂറുകണക്കിന് സ്ത്രീകള്‍ കേരളത്തില്‍ പീഡനത്തിനിരയായി. അതില്‍ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ ആത്മഹത്യ ചെയ്തു. ദളിത് പട്ടികജാതി ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഇതില്‍ ഭൂരിഭാഗം പേരും. വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പീഡനവും തുടര്‍ന്നുള്ള കൊലപാതകവും. സര്‍ക്കാരിന്റെ സഹായം ഒന്നുകൊണ്ടുമാത്രം വെറുതെവിട്ടുപോയതും പ്രതികള്‍ രക്ഷപ്പെട്ടതും ഈയിടെയാണ്. നവോത്ഥാനസമിതി ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നുമാത്രമല്ല ജനരോഷം തണുപ്പിക്കാന്‍ പാവപ്പെട്ട ആ അമ്മയെ കൂട്ടിക്കൊണ്ടുപോയി പിണറായിയുടെ കാലുപിടിപ്പിച്ചിട്ടും പുനരന്വേഷണക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
പിണറായി വിജയനും കൂട്ടരും കഴിഞ്ഞ മണ്ഡലകാലത്ത് തടിക്കൂട്ടിയുണ്ടാക്കിയ നവോത്ഥാന സമിതിയുടെ അമരക്കാരിലൊരാള്‍ ഇന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണല്ലോ?സത്യത്തില്‍ കഴിഞ്ഞ ഒരു കൊല്ലം എന്തു നവോത്ഥാനമാണ് ഈ കേരളനാട്ടില്‍ നവോത്ഥാന സമിതിയും സര്‍ക്കാരും നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു കൊല്ലത്തിനിടയില്‍ നൂറുകണക്കിന് സ്ത്രീകള്‍ കേരളത്തില്‍ പീഡനത്തിനിരയായി. അതില്‍ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ ആത്മഹത്യ ചെയ്തു. ദളിത് പട്ടികജാതി ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഇതില്‍ ഭൂരിഭാഗം പേരും. വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പീഡനവും തുടര്‍ന്നുള്ള കൊലപാതകവും സര്‍ക്കാരിന്റെ സഹായം ഒന്നുകൊണ്ടുമാത്രം വെറുതെവിട്ടുപോയതും പ്രതികള്‍ രക്ഷപ്പെട്ടതും ഈയിടെയാണ്. നവോത്ഥാനസമിതി ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നുമാത്രമല്ല ജനരോഷം തണുപ്പിക്കാന്‍ പാവപ്പെട്ട ആ അമ്മയെ കൂട്ടിക്കൊണ്ടുപോയി പിണറായിയുടെ കാലുപിടിപ്പിച്ചിട്ടും പുനരന്വേഷണക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. പാര്‍ട്ടിക്കാരുടെ പീഡനപരമ്പരകളും സദാചാരക്കൊലകളും പട്ടിണിമരണങ്ങളും അനുസ്യൂതം തുടരുമ്പോഴും നവോത്ഥാനക്കാരെന്തുചെയ്യുകയായിരുന്നു? ശബരിമലയെ തകര്‍ക്കാന്‍ മാത്രമുള്ളതായിരുന്നു നവോത്ഥാനസമിതിയും മതിലും. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോള്‍ നവോത്ഥാനക്കാരെ വഴിയാധാരമാക്കി പിണറായിയും കൂട്ടരും തടിതപ്പി. വിഷപ്പാമ്പിനെ നമ്പിയാലും കമ്മികളെ നമ്പരുതെന്ന് നവോത്ഥാനപടുക്കള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ അവര്‍ക്കുനല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: