തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിശാല ബെഞ്ചിനു വിടാനുള്ള തീരുമാനത്തില്‍ പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലന്. നിയമപരമായി സ്റ്റേ ഇല്ല. എന്നാല്‍ പ്രായോഗികമായി സ്റ്റേ ഉള്ള അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതോടെ ഫലത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയിലാണ്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ പുതിയ ഒരു പ്രശ്നം വന്നു കഴിഞ്ഞു.
ഏഴംഗ ബെഞ്ചിനു വിടാനുള്ള തീരുമാനിക്കുകയും, സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുന്നതുവരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: