ന്യൂദല്‍ഹി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലുമായി കേന്ദ്രമന്ത്രി വി. മുരളീധരന് കൂടിക്കാഴ്ച നടത്തി. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള പരിശ്രമം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്ന് അദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര് സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഫാത്തിമയുടെ അച്ഛന് ലത്തീഫില്‍ നിന്ന് നേരിട്ട് മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായും ഇന്ന് രാവിലെ വി.മുരളീധരന സംസാരിച്ചിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനുമായും മുരളീധരന് സംസാരിച്ചു.
നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും കുടുംബത്തിന് പെട്ടെന്ന് നീതി ഉറപ്പാക്കാനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കുടുംബമുന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിച്ച്, കുറ്റക്കാരായവരെ കണ്ടെത്താനും സത്യം പുറത്തു കൊണ്ടുവരാകഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: