കോഴിക്കോട്: സിപിഎമ്മിന് വേണ്ടി നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ങ്ങള്‍ നടത്തുന്ന വനിതാ കമ്മിഷന്‍ അധ്യക്ഷയെ ബഹിഷ്‌കരിച്ച് പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകര്‍. തന്നെ കേള്‍ക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വന്നില്ലെന്ന് അറിഞ്ഞതോടെ വേദിയില്‍ എം.സി. ജോസഫൈന്‍ പൊട്ടിത്തെറിച്ചു.’വര്‍ത്തമാനകാലവും സ്ത്രീസമൂഹവും’ എന്ന വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഒരുക്കിയ സംസ്ഥാനതല സെമിനാറിന് എത്തിയത് ഒന്‍പത്‌പേര്‍ മാത്രമായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും കേള്‍ക്കാനാളില്ലെന്ന് കണ്ടപ്പോഴാണ് കമ്മിഷന്‍ അദ്ധ്യക്ഷയുടെ നിയന്ത്രണംവിട്ടത്. തുടര്‍ന്ന് അവര്‍ സംഘാടകര്‍ക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു.
നളന്ദ ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 9.30നാണ് സെമിനാര്‍ നിശ്ചയിച്ചിരുന്നത്. ആരും വന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ പരിപാടി 11.20 ലേക്ക് മാറ്റുകയായിരുന്നു. ഈ സമയത്തും സംഘാടകരും മാദ്ധ്യമപ്രവര്‍ത്തകരുമൊഴിച്ചു നിറുത്തിയാല്‍ ശ്രോതാക്കളായുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇതോടെ കമ്മിഷന്‍ അദ്ധ്യക്ഷ സ്‌റ്റേജില്‍ കയറാതെ പിന്നെയും ഒരു മണിക്കൂറോളം ഇരുന്നു.
സംഘാടനത്തിന്റെ പിഴവാണിതെന്നു പറഞ്ഞ് ഇതിനിടയില്‍ രണ്ടു മൂന്നു തവണയെങ്കിലും ജോസഫൈന്‍ സംഘാടകരോട് രോഷാകുലയായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ അവിടെയുണ്ടായിരുന്നവരെയെല്ലാം ഒരു ഭാഗത്തേക്ക് ഇരുത്തി പരിപാടി തുടങ്ങുകയായിരുന്നു.കുടുംബശ്രീക്കാരെ ഉപയോഗിച്ച് ഹാള്‍ നിറക്കാനാണ് സംഘാടകര്‍ ശ്രമിച്ചത്. എന്നാല്‍, നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ജോസഫൈന്റെ പരിപാടിക്ക് പങ്കെടുക്കില്ലെന്ന് സിപിഎമ്മിന്റെ നിയന്ത്രണത്തിലടക്കം നടക്കുന്ന എല്ലാ കുടുംബശ്രീ യൂണിറ്റുകളും എക സ്വരത്തേടെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഘാടകര്‍ വെട്ടിലായത്.
ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന നിലപാടാണ് വനിത കമ്മീഷന്‍ സ്വീകരിച്ചത്. സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടാണ് അധ്യക്ഷ എം.സി.ജോസഫൈനും സ്വീകരിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയിലും വാളയാര്‍ കേസിലും കേസെടുക്കാനാവില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇതാണ് കുടുംബശ്രീക്കാരെ പ്രകോപിപ്പിച്ചത്.
















