തിരുവനന്തപുരം: മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പള്ളിയും പള്ളിക്കൂടവും നല്‍കാന്‍ സ്ഥലം നല്‍കിയവരാണ് ഹിന്ദുക്കളെന്നും മുസ്ലിങ്ങള്‍ക്ക് മക്ക മദീന പോലെ പ്രധാനമാണ് ഹൈന്ദവര്‍ക്ക് അയോധ്യയെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. രാമഭക്തരോ റഹിം ഭക്തരോ ആരുമായിക്കൊള്ളട്ടെ ദേശഭക്തരാവണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഗാന്ധിജിയെ കോണ്‍ഗ്രസ് രണ്ടു ദിവസം സ്മരിക്കുമ്പോള്‍ ആര്‍എസ്എസ് എന്നും സ്മരിക്കുന്നുണ്ടെന്നും ഗാന്ധിയന്‍ ആശയത്തിന്റെ വക്താവും പ്രയോക്താവുമാണ് മോദിയെന്നും അബ്ദുള്ളക്കുട്ടി
സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒവൈസിക്ക് പറ്റിയ പണി ഐഎസിന്റെ നേതാവാകുകയാണെന്നും മുസ്ലീങ്ങളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ഒവൈസിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ രാജാക്കന്‍മാരെ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ അംഗീകരിക്കില്ല. ഖുറാനെതിരെ സ്വന്തം മതം സൃഷ്ടിച്ചവരാണ് മുഗള്‍ രാജാക്കന്‍മാര്‍. ഈ വിധിയെ മുസ്ലീം സമൂഹം സ്വാഗതം ചെയ്യുമ്പോള്‍ സിപിഎമ്മും അസദുദ്ദീന്‍ ഒവൈസിയും എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്റെ അഴകൊഴമ്പന്‍ സമീപനം കശ്മീര്‍ പ്രശ്‌നവും പൗരത്വ പ്രശ്‌നവും അയോധ്യ പ്രശ്‌നവും സങ്കീര്‍ണമാക്കിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
















