Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഖാക്കളേ, മാന്യരാകാം കുഞ്ഞാലിക്കുട്ടിയോളമെങ്കിലും

എം. സതീശന്‍ by എം. സതീശന്‍
Nov 11, 2019, 03:07 am IST
in Vicharam

ഒരു മണ്ഡലകാലത്തോളം നീണ്ട തുടര്‍ച്ചയായ വാദങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസില്‍ അന്തിമവിധിപ്രഖ്യാപനം വന്നു. രാജ്യം പക്വതയോടെ അതിനെ സ്വീകരിച്ചു. ഹിന്ദു-മുസ്ലീം സംഘടനകള്‍, അയോധ്യ കേസിന്റെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ രാജ്യത്തിന്റെ പൊതുവായ ആഹ്വാനം ഉള്‍ക്കൊണ്ട് വിധിയെ സ്വീകരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതും വിധി ആരുടെയും ജയപരാജയങ്ങളെ നിശ്ചയിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. രാംഭക്തിയായാലും റഹിംഭക്തിയായാലും രാഷ്‌ട്രഭക്തിയാകണം ആധാരമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സംയമനവും സമവായവുമായിരുന്നു ആ ദിവസത്തിന്റെയാകെ സ്വഭാവം. 

ആര്‍ക്കും നിയന്ത്രിക്കാനാകില്ലെന്ന് കരുതിയ സോഷ്യല്‍മീഡിയ പോലും സമാദരണീയമായ അച്ചടക്കം പാലിച്ചു. എന്നിട്ടും ആകെ പൊറുതിമുട്ടിപ്പോയത് അയോധ്യവിധിയിലൂടെ ഒരു കലാപം സ്വപ്‌നം കണ്ട കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയടക്കമുള്ള ചില നേതാക്കള്‍ക്കുമാണ്. വിധി വന്ന് മണിക്കൂറുകളായിട്ടും രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലല്ലോയെന്ന് ഓരോ അരമണിക്കൂറിലും മലയാള ചാനല്‍ അവതാരകരും റിപ്പോര്‍ട്ടര്‍മാരും നെഞ്ചത്തടിക്കുന്നുണ്ടായിരുന്നു. ഒരു ചാനല്‍ ബാബറിക്കെട്ടിടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്താവതരണം. മറ്റൊരു ചാനല്‍ വിധി വരുന്നതിന് മുമ്പേ തന്നെ ആര്‍എസ്എസ്, ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചു കോള്‍മയിര്‍ കൊള്ളുന്നുണ്ടായിരുന്നു. 

വിധി വന്നതിന് ശേഷം രാജ്യത്താകെയുള്ള നേതാക്കള്‍ പക്വതയോടെ അതിനെ വിലയിരുത്തുന്നതിനിടയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് ബാബറി മസ്ജിദ് പൊളിച്ചതിന്റെ സങ്കടം കരഞ്ഞുതീര്‍ത്തത്. വിധി സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് മനസ്സുണ്ട്, വിജയന് മനസ്സില്ല. സുന്നി വഖഫ് ബോര്‍ഡിനോ രാജ്യത്തെ പ്രബലമായ മറ്റ് മുസ്ലിം സംഘടനകള്‍ക്കോ എതിര്‍പ്പില്ല. അവര്‍ പുനഃപരിശോധനാഹര്‍ജിക്കുപോലും മുതിര്‍ന്നില്ല. സമാധാനം വേണം എന്നായിരുന്നു എല്ലാവരുടെയും ആഹ്വാനം. വിജയന് സഹിക്കാത്ത ഒരേയൊരു സാധനമാണ് ഈ സമാധാനം. മൂന്ന് മിനിട്ട് പത്രസമ്മേളനത്തിനിടയില്‍ മൂന്ന് തവണ ബാബറിമസ്ജിദ് പൊളിച്ചതിന്റെ സങ്കടം വിജയന്‍ കടിച്ചമര്‍ത്തുന്നത് കണ്ടവരാണ് മലയാളികള്‍. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വിധിയെ സ്വാഗതം ചെയ്യാതിരുന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ പിണിയാളുകളായ കുട്ടിപ്പിണറായിമാര്‍ എന്ത് ചെയ്യണം? തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിന്, ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസിന് ഒക്കെ വിധിയില്‍ രാജ്യത്തെമ്പാടും പുലര്‍ന്ന ഈ സമാധാനം സഹിക്കുന്നില്ല. വിധി എന്തായാലും ഒരു സംഘര്‍ഷം അവര്‍ കൊതിച്ചതാണ്. ഇനി സംഘര്‍ഷമുണ്ടായില്ലെങ്കില്‍ ഉണ്ടാക്കിയേ അടങ്ങൂ എന്ന മട്ടിലാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെ പരിഹസിച്ച തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിന്റെ പ്രതികരണം. ഒരുമാതിരി ആട്ടിന്‍തോലിട്ട നിഷ്‌കളങ്കതയാണ് സഖാവിന്റെ ബ്രാന്‍ഡ്. ബാബറിക്കെട്ടിടം തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയാണ് ഡിവൈഎഫ്‌ഐ നേതാവ് നിരാശ തീര്‍ത്തത്.

വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ അതെന്തായാലും സംയമനം പാലിക്കണമെന്ന് പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും ആഹ്വാനം ചെയ്യുകയാണ് രാജ്യത്തിന്റെ ഭരണാധികാരി നരേന്ദ്രമോദി ചെയ്തത്. അതൊരു ശീലമാണ്. ഗള്‍ഫില്‍ പണപ്പിരിവിന് പോകുമ്പോള്‍ വാങ്ങാന്‍ കിട്ടുന്നതല്ല. രാത്രിയുടെ മറവില്‍ വിശ്വാസികളെ വഞ്ചിച്ചിട്ട് ‘എന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ’ എന്ന് ചിറി കോട്ടി ചോദിച്ച പിണറായിയുടെ അത്ര പഴകിപ്പോയിട്ടില്ലാത്ത മുഖം ഓര്‍മയുള്ളവര്‍ക്കറിയാം അതിന്റെ വ്യത്യാസം. 

വിജയനും പിള്ളേരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണം എന്ന് പറയുന്നില്ല. അത് സാധ്യവുമല്ല. കുറഞ്ഞത് ആ കുഞ്ഞാലിക്കുട്ടിയുടെ കുടിപ്പള്ളിക്കൂടത്തിലെങ്കിലും പോയി നല്ലനടപ്പ് പഠിക്കണം. ഒത്തിരിയങ്ങ് ആയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയോളമെങ്കിലും മാന്യനാകാം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

Varadyam

പുതുമഴയിലെ മഴമണം

India

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

Kerala

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Kerala

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; 10 ജില്ലകളിൽ മഞ്ഞ അലർട്ട്

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ശിലാഹൃദയം

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3
ചരക്ക് കപ്പല്‍ (ഫയല്‍)

കൊച്ചി കപ്പല്‍ ദുരന്തം: ഒന്നാം വര്‍ഷത്തിലും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു; രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കപ്പല്‍ ജീവനക്കാര്‍

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

ശൈവതന്ത്രങ്ങളും യുങ്ങിന്റെ തെറ്റിദ്ധാരണകളും

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

ദൽഹി വിമാനത്താവളത്തിൽ 48 കോടി രൂപയുടെ കഞ്ചാവ് പിടികൂടി ; മണ്ണിലല്ല, പ്രത്യേക ജലത്തിലാണ് ഇവ വളരുന്നത് , വീഡിയോ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.